അബുദാബിയിലെ ചില സ്വകാര്യ സ്കൂളുകള്‍ക്ക് ഇന്നുമുതല്‍ ഫെബ്രുവരി 13 വരെ അവധി പ്രഖ്യാപിച്ചു. അക്കാദമിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ അബുദാബി എജ്യുക്കേഷന്‍ ആന്റ് നോളജ് ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രത്യേക അനുമതി വാങ്ങിയിട്ടുള്ള സ്കൂളുകള്‍ക്ക് മാത്രമാണ് ഇപ്പോഴത്തെ മിഡ് ടേം ബ്രേക്ക് ബാധകമാവുന്നത്. മറ്റ് സ്കൂളുകള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കും.