നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിലെ കാര്‍ഷിക വകുപ്പിന്റെ നേതൃത്വത്തിലാണ് ചന്തകളുടെ പ്രവര്‍ത്തനം. അല്‍ മസ്രുഅ, അല്‍ഖോര്‍, അല്‍ വക്ര എന്നിവിടങ്ങളിലായി 3 ചന്തകളാണ് കഴിഞ്ഞ സീസണ് വരെ ഉണ്ടായിരുന്നത്. ഇത്തവണ 5 ചന്തകള്‍ തുറക്കും. മധ്യവര്‍ത്തികളില്ലാതെ നേരിട്ട് ഉപഭോക്താക്കള്‍ക്ക് ഉല്പന്നങ്ങള് വില്ക്കാന് കര്‍ഷകര്‍ക്ക് അവസരമൊരുക്കും. ശൈത്യകാലത്ത് ഏഴുമാസം മാത്രമാണ് ചന്തകളുടെ പ്രവര്‍ത്തനം.