Currency

ശൈത്യകാല കാര്‍ഷിക ചന്ത; നവംബര്‍ ആദ്യവാരം തുടക്കമാകും

സ്വന്തം ലേഖകന്‍Saturday, October 19, 2019 1:22 pm

ദോഹ: ശൈത്യകാല കാര്‍ഷിക ചന്തകള്‍ക്ക് നവംബര്‍ ആദ്യവാരം തുടക്കമാകും. നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിലെ കാര്‍ഷിക വകുപ്പിന്റെ നേതൃത്വത്തിലാണ് ചന്തകളുടെ പ്രവര്‍ത്തനം. അല്‍ മസ്രുഅ, അല്‍ഖോര്‍, അല്‍ വക്ര എന്നിവിടങ്ങളിലായി 3 ചന്തകളാണ് കഴിഞ്ഞ സീസണ്‍ വരെ ഉണ്ടായിരുന്നത്. ഇത്തവണ 5 ചന്തകള്‍ തുറക്കും. മധ്യവര്‍ത്തികളില്ലാതെ നേരിട്ട് ഉപഭോക്താക്കള്‍ക്ക് ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ കര്‍ഷകര്‍ക്ക് അവസരമൊരുക്കും. ശൈത്യകാലത്ത് ഏഴുമാസം മാത്രമാണ് ചന്തകളുടെ പ്രവര്‍ത്തനം.

ഇത്തവണ ചന്തകളില്‍ പങ്കെടുക്കുന്ന പ്രാദേശിക ഫാമുകളുടെ എണ്ണത്തില്‍ 15% വര്‍ധനയുണ്ട്. കൂടുതല്‍ ഉല്‍പന്നങ്ങളുമെത്തും. ഇത്തവണത്തെ സീസണില്‍ ഉല്‍പാദനത്തില്‍ 30 ശതമാനമാണ് വളര്‍ച്ച പ്രതീക്ഷിക്കുന്നത്. പച്ചക്കറി, പഴം, ക്ഷീര ഉല്‍പന്നങ്ങള്‍, കോഴി, താറാവ്, മുട്ട, തേന്‍, ചെമ്മരിയാടുകള്‍ തുടങ്ങി എല്ലാ ഉല്‍പന്നങ്ങളും ചന്തകളിലുണ്ടാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x