ആരോഗ്യ മന്ത്രാലയത്തിലെ ഫുഡ് ആന്‍ഡ് ഡ്രഗ് വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്ല അല്‍ ബദര്‍ ആണ് ഇക്കാര്യം അറിയിച്ചത്. അസിഡിറ്റി ഉള്‍പ്പെടെ ഉദര സംബന്ധമായ ചില അസുഖങ്ങളുടെ ചികിത്സക്ക് ഉപയോഗിക്കുന്ന റാനിറ്റിഡിന്‍ ചേരുവ അടങ്ങിയ ഏറ്റവും പ്രചാരമുള്ള ഗുളികയും നിരോധിക്കപ്പെട്ടവയുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.