Currency

റാനിറ്റിഡിന്‍ ചേരുവകള്‍ അടങ്ങിയ മരുന്നുകള്‍ കുവൈത്തില്‍ നിരോധിച്ചു

സ്വന്തം ലേഖകന്‍Friday, October 4, 2019 12:19 pm

കുവൈത്ത് സിറ്റി: കുവൈത്തില്‍ റാനിറ്റിഡിന്‍ ചേരുവ അടങ്ങിയ ഔഷധങ്ങള്‍ ആരോഗ്യ മന്ത്രാലയം നിരോധിച്ചു. ആരോഗ്യ മന്ത്രാലയത്തിലെ ഫുഡ് ആന്‍ഡ് ഡ്രഗ് വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്ല അല്‍ ബദര്‍ ആണ് ഇക്കാര്യം അറിയിച്ചത്. അസിഡിറ്റി ഉള്‍പ്പെടെ ഉദര സംബന്ധമായ ചില അസുഖങ്ങളുടെ ചികിത്സക്ക് ഉപയോഗിക്കുന്ന റാനിറ്റിഡിന്‍ ചേരുവ അടങ്ങിയ ഏറ്റവും പ്രചാരമുള്ള ഗുളികയും നിരോധിക്കപ്പെട്ടവയുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

ഈ വിഭാഗത്തില്‍പ്പെട്ട ഔഷധങ്ങളില്‍ അര്‍ബുദത്തിനു കാരണമാകുന്ന ചില ഘടകങ്ങള്‍ കണ്ടെത്തിയതായി യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിമിനിസ്ട്രേഷന്‍ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x