Currency

യു.എസ്.പി.എസ്. ഡെലിവറി ട്രക്കില്‍ നിന്നും മെയിലുകള്‍ മോഷ്ടിച്ചു

Saturday, October 8, 2016 3:39 pm

റിബല്‍ റോഡിന് സമീപത്ത് വച്ചാണ് യു.എസ്.പി.എസ് ട്രക്കില്‍ നിന്നും മെയിലുകള്‍ മോഷണം പോയത്

റിബല്‍ റോഡിന് സമീപത്ത് വച്ചാണ് യു.എസ്.പി.എസ് ട്രക്കില്‍ നിന്നും മെയിലുകള്‍ മോഷണം പോയത്. രണ്ട് ആളുകള്‍ ട്രക്കിലേക്ക് കടന്നുകയറി മെയിലുകള്‍ എടുത്തുകൊണ്ടുപോകുന്നതിന് സാക്ഷിയുണ്ട്.

കുറെയധികം മെയിലുകള്‍ എടുത്തെന്ന് ഹൂസ്റ്റണ്‍ പോലീസ് പറഞ്ഞു. സംഭവ സമയത്ത് സാക്ഷി അമ്മൂമ്മയുടെ വീട്ടില്‍ വന്നതായിരുന്നു. അവിടെ വച്ചാണ് മെയിലുകളുമായി പ്രതികള്‍ ഒരു സില്‍വര്‍ ഹോണ്ടയില്‍ പോകുന്നത് ഇയാള്‍ ശ്രദ്ധിച്ചത്.

ഇവരെ പിന്തുടര്‍ന്ന മറ്റൊരു അയല്‍ക്കാരന് നേരെ ഇവര്‍ തോക്ക് ചൂണ്ടിക്കാട്ടിയെന്നും പറയുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x