ഉടമയായ തെയ്ഡസ് ജെര്മൈന് ക്ലാര്‍ക്ക് എന്ന 26കാരന്റെ വീട്ടില്‍ ചെന്നപ്പോള്‍ അയാള്‍ വീട് വിട്ടുപോയെന്ന വിവരമാണ് അയല്‍ക്കാര്‍ പറഞ്ഞത്
സ്വന്തം കുതിരകളെ തെരുവിലിറക്കിവിട്ട ഉടമസ്ഥനെ അന്വേഷിക്കുകയാണ് സാന്‍ ജസിതോ കൌണ്ടിയിലെ പോലീസുകാര്‍. ഉടമയായ തെയ്ഡസ് ജെര്മൈന് ക്ലാര്‍ക്ക് എന്ന 26കാരന്റെ വീട്ടില്‍ ചെന്നപ്പോള്‍ അയാള്‍ വീട് വിട്ടുപോയെന്ന വിവരമാണ് അയല്‍ക്കാര്‍ പറഞ്ഞത്.
രണ്ട് കുതിരകളും ആഹാരപ്രശ്നം കൊണ്ട് ക്ഷീണിച്ചിരിക്കുകയാണ്. വെള്ളമോ ഭക്ഷണമോ ഒന്നും തന്നെയില്ലാതെ ഒരു മരത്തില്‍ കെട്ടിയിട്ട നിലയിലാണ് കുതിരകളെ കണ്ടെത്തിയത്.
ഒരു കുതിരയുടെ കണ്ണില്‍ ഉടമ ഉണ്ടായിരുന്ന സമയം മുതല്ക്കേ കാണാന്‍ സാധ്യതയുള്ള ഒരു മുറിവുമുണ്ട്. ആശുപത്രിയില്‍ കൊണ്ട് ചെന്നപ്പോഴേക്കും കണ്ണിന് പ്രശ്നം സംഭവിച്ച കുതിര മരിച്ചുപോയിരുന്നു. ക്ലാര്‍ക്കിനെ അറിയാവുന്നവരോട് തങ്ങളെ ബന്ധപ്പെടാനാണ് പോലീസ് ആഹ്വാനം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.