Currency

രോഗമുക്ത രാജ്യത്തിന്‌ പ്രതിരോധകുത്തിവയ്പ്പ്

Friday, September 30, 2016 3:21 pm

ഈ പദ്ധതിയില്‍ ഒന്ന് മുതല്‍ പതിമൂന്ന്‍ വയസു വരെ പ്രായം വരുന്ന കുട്ടികള്‍ക്കാണ് സൌജന്യ പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നത്.

ഒക്ടോബര്‍ 17ന് ദേശീയ കുത്തിവെപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കും. ഈ പദ്ധതിയില്‍ ഒന്ന് മുതല്‍ പതിമൂന്ന്‍ വയസു വരെ പ്രായം വരുന്ന കുട്ടികള്‍ക്കാണ് സൌജന്യ പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നത്.

പ്രചാരണത്തിന്‍റെ പ്രധാനലക്ഷ്യം അഞ്ചാം പനി, മുണ്ടിനീര് , തുടങ്ങിയ രോഗങ്ങളില്‍ നിന്നുള്ള പരിപൂര്‍ണ വിമുക്തിയാണ്. രാജ്യത്തെ 2,94,000ഓളം വരുന്ന കുട്ടികളെ ലക്ഷ്യമിട്ടാണ് ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെ നീളുന്ന പ്രചാരണ പരിപാടി. കുത്തിവെപ്പ് ഇന്‍ഡിപെന്‍ഡന്‍റ്, സ്വകാര്യ, കമ്യൂണിറ്റി സ്കൂളുകള്‍, എന്നിവിടങ്ങളില്‍ ലഭ്യമാകും.

ഈ പ്രചരണ പരിപാടിയുമായി 22 സ്വകാര്യ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ സഹകരിക്കും. സഹകരിക്കുന്ന മറ്റ് സ്ഥാപങ്ങള്‍ പൊതുജനാരോഗ്യ മന്ത്രാലയം, പ്രാഥമികാരോഗ്യകോര്‍പറേഷന്‍, ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍, വിദ്യാഭ്യാസ- ഉന്നതതല വിദ്യാഭ്യാസ മന്ത്രാലയം, ഖത്തര്‍ പെട്രോളിയം, സിട്ര മെഡിക്കല്‍ ആന്‍ഡ് റിസേര്‍ച് സെന്‍റര്‍, എന്നിവയാണ്.

രണ്ട് തവണയോളം പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് കുത്തിവയ്പ് നിര്‍ബന്ധിതമാണ്. ഇതില്‍ നിന്നും ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവരെ മാത്രം ഒഴിവാക്കുന്നതാണ്. ആഗോളതലത്തില്‍ 2020ഓട് കൂടി അഞ്ചാം പനിയെന്ന മാരകരോഗത്തെ നിര്‍മാര്‍ജനം ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഖത്തര്‍ നടപ്പാക്കുന്നത്. ഇതിനു മുന്‍പായി ഡിഫ്തീരിയ, ടെറ്റനസ്, എന്നീ രോഗങ്ങളും തുടച്ചു നീക്കുന്നതില്‍ ഖത്തര്‍ വിജയിച്ചിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x