തിങ്കളാഴ്ച നഗരത്തിലെ പല ക്ഷേത്രങ്ങളിലായി വിനായക ചതുര്‍ഥി സംബന്ധിച്ച് പ്രത്യേക പൂജകള്‍ ഉണ്ടായിരിക്കും
തിങ്കളാഴ്ച നഗരത്തിലെ പല ക്ഷേത്രങ്ങളിലായി വിനായക ചതുര്‍ഥി സംബന്ധിച്ച് പ്രത്യേക പൂജകള്‍ ഉണ്ടായിരിക്കും. ഇത്തവണത്തെ ആഘോഷങ്ങള്‍ക്ക് കരുതലും മറ്റും കൂടുതലാണ്. പരിസ്ഥിതിക്ക് യാതൊരു ആഘാതവും വരുത്താത്ത രീതിയില്‍ വേണം ആഘോഷം എന്ന് ബി.ബി.എം.പി. പറഞ്ഞു. ഇതിനുള്ള ഒരുക്കങ്ങളെല്ലാം ചെയ്തിട്ടുണ്ട്.
നഗരത്തിന്റെ പല ഭാഗങ്ങളിലായി ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യാനായി 185 ടാങ്കുകള്‍ അധികൃതര്‍ തയ്യാറാക്കിയിട്ടുണ്ട്. അതെ പോലെ 35 തടാകങ്ങളിലും ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. തടാകങ്ങളില്‍ വിഗ്രഹങ്ങള്‍ ഒഴുക്കുന്നതിനോട് പ്രദേശ വാസികള്‍ക്ക് എതിര്‍പ്പുള്ളതിനാല്‍ ഇത്തവണ ടാങ്കുകളുടെ എണ്ണം കൂടാനും സാധ്യതയുണ്ട്. എന്നാല്‍ ഈ ടാങ്കുകള്‍ക്ക് രണ്ടടി വരെ വരുന്ന വിഗ്രഹങ്ങളെ മാത്രമേ ഉള്‍ക്കൊള്ളാനാകൂ.
ഗണേശ വിഗ്രഹങ്ങള്‍ പരിസ്ഥിതിക്ക്ദോഷം ചെയ്യാത്ത വസ്തുക്കള്‍ കൊണ്ട് മാത്രമേ നിര്‍മിക്കാവൂ എന്ന കര്‍ശന നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ പ്ലാസ്റ്റര്‍ ഓഫ് പാരീസ് കൊണ്ട് നിര്‍മിച്ച വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്യാന്‍ പ്രത്യേക സൗകര്യം ചെയ്തിട്ടുണ്ട്. ഇത്തരം വിഗ്രഹങ്ങള്‍ വെള്ളത്തില്‍ ലയിക്കാന്‍ സമയം ഏറെയെടുക്കുമെന്നതിനാല്‍ അവ ഉടന്‍ തന്നെ നീക്കം ചെയ്യാനാണ് തീരുമാനം.
കളിമണ്ണില്‍ തീര്‍ത്ത വിഗ്രഹങ്ങളാണ് നഗരത്തില്‍ സാധാരണയായി കാണാന്‍ സാധിച്ചത്. നിമജ്ജന സമയം രാത്രി പത്ത് മണി വരെ മാത്രമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.