Currency

രാജ്യം ബലിപെരുന്നാളിന്‍റെ ഒരുക്കത്തില്‍

Friday, September 9, 2016 2:54 pm

വൈവിധ്യമാര്‍ന്ന പരിപാടികളുമായി രാജ്യം ബലിപെരുന്നാളിനെ വരവെല്‍ക്കാനൊരുങ്ങി

വൈവിധ്യമാര്‍ന്ന പരിപാടികളുമായി രാജ്യം ബലിപെരുന്നാളിനെ വരവെല്‍ക്കാനൊരുങ്ങി. ആഘോഷ പരിപാടികള്‍ക്ക് ഇത്തവണയും ഒരു പഞ്ഞവുമില്ല. ഏറ്റവും ആകര്‍ഷകമായത് ഖത്തര്‍ ടൂറിസം അതോറിറ്റിയുടെ നേതൃത്വത്തില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും പ്രവാസികള്‍ക്കുമായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഒരുക്കുന്ന ഈദ് ആഘോഷമാണ്.

ഏഷ്യന്‍ ടൌണ്‍, അല്‍ വഖ്റ സ്പോര്‍ട്സ് ക്ലബ്, അല്‍ഖോര്‍ ബര്‍വ വര്‍ക്കേഴ്സ് സ്പോര്‍ട്സ് സമുച്ചയം എന്നിവിടങ്ങളിലായി പ്രവാസി സമൂഹങ്ങള്‍ക്കായുള്ള ആഘോഷമുണ്ട്. വൈകിട്ട് അഞ്ചു മുതല്‍ രാത്രി പത്ത് വരെയാണ് ആഘോഷം. അല്‍ഖോറിലും ഏഷ്യന്‍ ടൌണിലും 12, 13 തീയതികളില്‍ ആഘോഷമുണ്ടാകും. 12നാണ് അല്‍ വഖ്റയിലെ ആഘോഷം.

ഏഷ്യന്‍ ടൌണിലെ ക്രിക്കെറ്റ് സ്റ്റേഡിയത്തിന് അടുത്തുള്ള ഓപ്പണ്‍ തീയട്ടറിലാണ് ആഘോഷം നടക്കുന്നത്. ആഘോഷത്തില്‍ നേപ്പാള്‍, ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, ഇന്തോനേഷ്യന്‍ പ്രവാസി സമൂഹങ്ങളിലെ കലാകാരന്മാരുടെ പ്രകടനങ്ങളുണ്ടാകും. ഒപ്പം നറുക്കെടുപ്പിലൂടെ ആഘോഷത്തില്‍ പങ്കുചേരുന്നവര്‍ക്ക്‌ സമ്മാനങ്ങളുമുണ്ട്.

സന്തോഷം പിടിചെടുക്കൂ എന്ന പ്രമേയത്തിലാണ് ഇത്തവണ ഖത്തര്‍ ടൂറിസം അതോറിറ്റിയുടെ ആഘോഷങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഖത്തര്‍ അന്താരാഷ്ട്ര ഭക്ഷ്യമേളക്ക് ശേഷം ബാരേം ടെലിവിഷനുമായി ചേര്‍ന്ന്‍ പ്രത്യേക പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x