
ന്യൂഡല്‍ഹി: ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. വിദ്യാഭ്യാസ, പുസ്തക വിപണന സ്ഥാപനങ്ങള്‍ തുറക്കാം. ഇലക്ട്രിക് ഫാനുകള്‍ വില്‍ക്കുന്ന കടകള്‍ക്കും ഇളവ് നല്‍കും. നഗരങ്ങളിലെ ഭക്ഷ്യസംസ്കരണ ശാലകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാം.
നേരത്തെ ബുക്ക് ഷോപ്പ് തുറക്കാന്‍ കേരളം അനുമതി നല്‍കിയതിനെതിരെ കേന്ദ്രം നിലപാടെടുത്തിരുന്നു. എന്നാല്‍ വിദ്യാഭ്യാസ ആവശ്യത്തിനുള്ള പുസ്തകങ്ങള്‍ വില്‍ക്കുന്നതിന് കേന്ദ്രം നിലവില്‍ ഇളവ് അനുവദിച്ചിരിക്കുകയാണ്. ഇതിന് പുറമ മൊബൈല്‍ റീചാര്‍ജ് കേന്ദ്രങ്ങളെയും ഇളവുകളുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.