ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന നിര്‍ദേശവുമായി കൂടുതല്‍ രാജ്യങ്ങള്‍. ആറ് രാജ്യങ്ങളാണ് ഇന്ത്യയിലേക്ക് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ ഒമാന്‍ മാത്രമാണ് ഇന്ത്യയില്‍ നിന്ന് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അമേരിക്കക്കു പുറമെ ബ്രിട്ടന്‍, ന്യൂസിലാന്റ്, ഹോങ്കോങ്ങ്, സിംഗപ്പൂര്‍, പാകിസ്താന്‍ എന്നീ രാജ്യങ്ങളാണ് ഇന്ത്യയിലേക്ക് യാത്രാ നിയന്ത്രണവും വിലക്കും ഏര്‍പ്പെടുത്തിയിരിക്കുന്നത്. അടിയന്തര യാത്ര നിര്‍ബന്ധമായ കേസുകളില്‍ പ്രതിരോധ കുത്തിവെപ്പ് ഉറപ്പാക്കണമെന്നാണ് യു.എസ് ഹെല്‍ത്ത് ഏജന്‍സി യാത്രക്കാരോട് നിര്‍ദേശിച്ചിരിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ ലെവല്‍-4 പട്ടികയിലാണ് ഇന്ത്യയെ അമേരിക്ക ഉള്‍പ്പെടുത്തിയിട്ടുള്ളത്. ബ്രിട്ടന്‍ റെഡ്‌ലൈന്‍ വിഭാഗത്തില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിയാണ് യാത്രാവിലക്ക് നടപ്പാക്കിയിരിക്കുന്നത്.
ഇന്ത്യയിലെ കോവിഡ് വ്യാപനത്തെ അതീവ ഗൗരവത്തില്‍ തന്നെയാണ് മറ്റു രാജ്യങ്ങളും നോക്കി കാണുന്നത്. യു.എ.ഇ ഉള്‍പ്പെടെ ആറ് ഗള്‍ഫ് രാജ്യങ്ങളും പുതിയ സാഹചര്യം സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്. എയര്‍ ബബ്ള്‍ സംവിധാനമാണ് ഇന്ത്യക്കും ഗള്‍ഫ് രാജ്യങ്ങള്‍ക്കും ഇടയിലുള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.