ബെംഗളുരു: പ്രവാസി ഭാരതീയ ദിവസിന് ഇന്ന് ബെംഗളൂരുവില്‍ തുടക്കം. തുമക്കൂരു റോഡിലെ ബെംഗളൂരു ഇന്റര്‍നാഷണല്‍ എക്സിബിഷന്‍ സെന്ററാണ് സമ്മേളനവേദി. 40,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള ഇവിടെ പ്രദര്‍ശനനഗരിയും ഒരുങ്ങിയിട്ടുണ്ട്. സമ്മേളനത്തിന്റെ പതിനാലാം പതിപ്പാണിത്.
യുവപ്രവാസി സംഗമത്തോടെയാണ് തുടക്കം. രാവിലെ 9.30-ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ സുരിനാം വൈസ് പ്രസിഡന്റ് മൈക്കല്‍ അശ്വിന്‍ അധിന്‍ മുഖ്യാതിഥിയായിരിക്കും. കേന്ദ്ര യുവജനക്ഷേമ സഹമന്ത്രി വിജയ് ഗോയല്‍, വിദേശകാര്യസഹമന്ത്രി വി.കെ. സിങ്, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയവര്‍ സംബന്ധിക്കും.
യുവസംരംഭകര്‍ക്കുള്ള സാധ്യതകള്‍, വിദേശത്ത് വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ തുടങ്ങിയവ വിശദമായി ചര്‍ച്ചചെയ്യുന്ന സെഷനുകളാണ് ഇന്ന് നടക്കുക. ഇത് ആദ്യമായാണ് ബെംഗളൂരു പ്രവാസി ഭാരതീയ ദിവസിന് ആതിഥേയത്വം വഹിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.