Currency

അബുദാബിയില്‍ ജാക്ക്‌പോട്ടിലൂടെ ഇന്ത്യക്കാരന് എട്ടരകോടിയുടെ സമ്മാനം

സ്വന്തം ലേഖകന്‍Tuesday, August 8, 2017 12:48 pm

യുഎഇയില്‍ ഒരു നിര്‍മ്മാണ കമ്പനിയിലെ ചെക്കറായി ജോലി ചെയ്യുകയാണ് കൃഷ്ണംരാജു. സാധാരണ കൃഷ്ണംരാജു പതിവായി ടിക്കറ്റെടുക്കുന്നത് സുഹൃത്തുക്കളെയും പങ്ക് ചേര്‍ത്താണ്. എന്നാല്‍ ഇത്തവണ പൂര്‍ണ്ണമായും താന്‍ പണംമ ുടക്കിയാണ് ടിക്കറ്റെടുത്തതെന്നും അത് ഭാഗ്യമായി എത്തിയെന്നും അദ്ദേഹം പറഞ്ഞു.

അബുദാബി: അബുദാബിയില്‍ ജാക്ക്‌പോട്ടിലൂടെ ഇന്ത്യക്കാരന് എട്ടരകോടിയിലധികം രൂപയുടെ സമ്മാനം. അബുദാബി ജാക്ക്‌പോട്ടിന്റെ ബിഗ് 5 നറുക്കെടുപ്പിലൂടെ കൃഷ്ണംരാജു തൊകാച്ചിച്ചു എന്ന ഇന്ത്യക്കാരനാണ് കോടീശ്വരനായത്.

യുഎഇയില്‍ ഒരു നിര്‍മ്മാണ കമ്പനിയിലെ ചെക്കറായി ജോലി ചെയ്യുകയാണ് കൃഷ്ണംരാജു. സാധാരണ കൃഷ്ണംരാജു പതിവായി ടിക്കറ്റെടുക്കുന്നത് സുഹൃത്തുക്കളെയും പങ്ക് ചേര്‍ത്താണ്. എന്നാല്‍ ഇത്തവണ പൂര്‍ണ്ണമായും താന്‍ പണംമ ുടക്കിയാണ് ടിക്കറ്റെടുത്തതെന്നും അത് ഭാഗ്യമായി എത്തിയെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക ബാധ്യതകളെ തുടര്‍ന്ന് നിരവധി വായപകളെടുത്തിട്ടുണ്ട്. അത് തിരിച്ചടക്കലാണ് തന്റെ ആദ്യ ലക്ഷ്യമെന്ന് കൃഷ്ണംരാജു പറഞ്ഞു.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x