Currency

ശൂന്യാകാശത്ത് ഏറ്റവും കൂടുതല്‍ ദിവസം താമസിക്കുന്ന ബഹിരാകാശ സഞ്ചാരി; ജെഫ് വില്യംസിനു റിക്കാര്‍ഡ്

സ്വന്തം ലേഖകൻSaturday, August 27, 2016 8:44 am

ശൂന്യാകാശത്ത് ഏറ്റവും കൂടുതല്‍ ദിവസം താമസിക്കുന്ന ബഹിരാകാശ സഞ്ചാരി എന്ന റിക്കാര്‍ഡ് സ്വന്തമാക്കി സ്വേയ്സ് സ്റ്റേഷന്‍ കമാന്‍ഡര്‍ ജെഫ് വില്യംസ്. സ്കോട്ട് കെല്ലിയുടെ 520 ദിവസം എന്ന റിക്കാര്‍ഡാണ് ഓഗസ്റ്റ് 24നു ജെഫ് മറികടന്നത്.

ഹൂസ്റ്റണ്‍: ശൂന്യാകാശത്ത് ഏറ്റവും കൂടുതല്‍ ദിവസം താമസിക്കുന്ന ബഹിരാകാശ സഞ്ചാരി എന്ന റിക്കാര്‍ഡ് സ്വന്തമാക്കി സ്വേയ്സ് സ്റ്റേഷന്‍ കമാന്‍ഡര്‍ ജെഫ് വില്യംസ്. സ്കോട്ട് കെല്ലിയുടെ 520 ദിവസം എന്ന റിക്കാര്‍ഡാണ് ഓഗസ്റ്റ് 24നു ജെഫ് മറികടന്നത്. രണ്ടാഴ്ച കൂടെ ബഹിരാകാശത്തു തങ്ങുന്ന ജെഫ് 534 ദിവസം പിന്നിട്ട് ഉപഗ്രഹത്തില്‍ നിന്നും പുറത്തു വരും. ഏറ്റവും കൂടുതല്‍ ദിവസം ബഹിരാകാശത്തു തങ്ങിയ ലോക റിക്കാര്‍ഡ് ജെന്നഡി പഡല്‍ക്കായുടെ പേരിലാണ്. 878 ദിവസം.

സെപ്റ്റംബര്‍ ആറിന് ഭൂമിയില്‍ തിരിച്ചെത്തുന്ന ജെഫ് വില്യംസിന് ലോകത്തിലെ പരിചയ സമ്പന്നരായ ബഹിരാകാശ സഞ്ചാരികളുടെ ലിസ്റ്റില്‍ പതിനാലാം സ്ഥാനമാണുള്ളത്. പുതിയ യുഎസ് റിക്കാര്‍ഡ് സ്ഥാപിച്ച ജെഫ് വില്യംസിനെ സ്കോട്ട് കെല്ലി ആശംസാ സന്ദേശം അയച്ചു. നിലവിൽ ബഹിരാകാശത്തു ഏറ്റവും കൂടുതല്‍ ദിവസം ചെലവഴിച്ച സ്ത്രീകളുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനം പെഗി വിറ്റ്സണ്‍ എന്ന സഞ്ചാരിക്കാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x