Currency

ഐഎസ്‌ആര്‍ഒയുടെ സ്ക്രാം ജെറ്റ് എന്‍ഞ്ചിന്‍ പരീക്ഷണ വിക്ഷേപണം വിജയകരം

സ്വന്തം ലേഖകൻSunday, August 28, 2016 11:46 am

ബഹിരാകാശ ഗവേഷണ രംഗത്ത് നിലവിലുള്ളതില്‍ നിന്നും പത്തു മടങ്ങു കുറയ്ക്കാന്‍ കഴിയുന്ന പുതിയ എന്‍ജിനായ സൂപ്പര്‍ സോണിക് കംബസ്റ്റണ്‍ സ്ക്രാം ജെറ്റ് ആണ് ഇന്നു രാവിലെ ആറു മണിയോടെ ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്പേസ് സെന്ററില്‍ നിന്നും പരീക്ഷണാര്‍ത്ഥം വിക്ഷേപിച്ചത്.

ചെന്നൈ: ഐഎസ്‌ആര്‍ഒയുടെ സ്ക്രാംജെറ്റ് എന്‍ഞ്ചിന്‍ റോക്കറ്റ് വിജയകരമായി പരീക്ഷണ വിക്ഷേപണം നടത്തി. ബഹിരാകാശ ഗവേഷണ രംഗത്ത് നിലവിലുള്ളതില്‍ നിന്നും പത്തു മടങ്ങു കുറയ്ക്കാന്‍ കഴിയുന്ന പുതിയ എന്‍ജിനായ സൂപ്പര്‍ സോണിക് കംബസ്റ്റണ്‍ സ്ക്രാം ജെറ്റ് ആണ് ഇന്നു രാവിലെ ആറു മണിയോടെ ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്പേസ് സെന്ററില്‍ നിന്നും പരീക്ഷണാര്‍ത്ഥം വിക്ഷേപിച്ചത്.

ഇതോടെ ഈ സാങ്കേതികവിദ്യ സ്വായത്തമാക്കുന്ന ലോകത്തിലെ മറ്റു രണ്ടു രാഷ്ട്രങ്ങളോടൊപ്പം ഇന്ത്യയും ചേരുകയാണ്.അഡ്വാന്‍സ്ഡ് ടെക്നോളജി വെഹിക്കിള്‍ (എ.റ്റി.വി) എന്നുകൂടി പേരുള്ള ഈ റോക്കറ്റിന് 3000 കിലോഗ്രാം ഭാരം വഹിക്കുവാനുള്ള ശേഷിയുണ്ട്.സാധാരണ റോക്കറ്റ് എഞ്ചിനുകളില്‍ ഓക്സിഡൈസറും, ഇന്ധനവും പ്രത്യേകമായി വഹിച്ചു കൊണ്ടാണ് എഞ്ചിന്റെ ജ്വലനം സാദ്ധ്യമാക്കുന്നത്.

രണ്ട് സ്ക്രാം ജെറ്റുകളുടെ വിക്ഷേപണമാണ് നടന്നത്. ദൌത്യം വിജയകരമാണെന്ന് ഐഎസ്‌ആര്‍ഒ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഓക്സൈഡുകള്‍ക്ക് പകരമായി അന്തരീക്ഷത്തില്‍നിന്ന് ഓക്സിജന്‍ നേരിട്ട് സ്വീകരിച്ച്‌ ജ്വലനത്തിന് ഉപയോഗിക്കുന്നതാണ് സ്ക്രാംജെറ്റ് എന്‍ജിനുകളുടെ പ്രത്യേകത. കഴിഞ്ഞ ജൂലൈ 28ന് വിക്ഷേപണത്തിന് തയാറെടുത്തെങ്കിലും ചെന്നൈയില്‍നിന്ന് പോര്‍ട്ട്ബ്ളയറിലേക്ക് പോയ വ്യോമസേന വിമാനം കാണാതായതോടെ മാറ്റുകയായിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x