Currency

ഉത്സവസീസണാണോ; കര്‍ഷകര്‍ക്ക് സന്തോഷിക്കാം

Monday, October 10, 2016 12:51 pm

ആയുധപൂജയായതിനാല്‍ പഴങ്ങള്‍ക്കും പൂക്കള്‍ക്കും മറ്റുമുള്ള ഡിമാന്‍ഡ് കൂടി

സന്തോഷം മാത്രമല്ല സാധങ്ങളുടെ വിലയും കൂടുന്ന സമയമാണ് ഉത്സവകാലങ്ങള്‍. കര്‍ഷകര്‍ക്ക് ഏതായാലും ഇത് നല്ല സമയമാണ്. ആയുധപൂജയായതിനാല്‍ പഴങ്ങള്‍ക്കും പൂക്കള്‍ക്കും മറ്റുമുള്ള ഡിമാന്‍ഡ് കൂടി. അത്കൊണ്ട് തന്നെ ഏത്തപ്പഴം, തണ്ണിമത്തന്‍, പോലെയുള്ള പഴങ്ങള്‍ക്കും റോസാ, ജമന്തി തുടങ്ങിയ പൂക്കള്‍ക്കും വില കൂടിയിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം ഈ സമയത്ത് വരള്‍ച്ച ബാധിച്ചതിനാല്‍ ഏത്തപ്പഴങ്ങളുടെയും മറ്റും ഉത്പാദനത്തില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത്തവണ ഇവ വന്പിച്ച അളവിലാണ് ഇവ വിറ്റഴിയുന്നത്.

നേന്ത്രപ്പഴത്തിന് കിലോക്ക് 69 രൂപയാണ് ഇപ്പോഴത്തെ വില. ചന്ദ്ര 52ഉം യേലക്കിക്ക് 65 ഉം ആണ്. മുല്ലപ്പൂക്കളുടെ കാര്യവും ഇങ്ങനെ തന്നെ. കിലോക്ക് 500 വച്ചാണ് മുല്ലപ്പൂ വിറ്റഴിയുന്നത്. കനകാംബരത്തിന് 800 വരെ വില പോയി. ജമന്തിയും റോസും 150 മുതല്‍ 300 വരെയാണ് വില. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഇരട്ടിയാണ് ഈ വര്‍ഷത്തെ വില.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x