അബുദാബി: വര്‍ക്ക് പെര്‍മിറ്റില്ലാതെ ജോലി ചെയ്യിക്കുന്നത് നിയമവിരുദ്ധമാണെന്ന് മാനവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം. സന്ദര്‍ശക വീസയിലും മറ്റും തൊഴിലാളികളെ കൊണ്ടുവന്ന് ജോലി ചെയ്യിക്കാനും പാടില്ല. ഓരോ തസ്തികയ്ക്കും അനുയോജ്യമായ യോഗ്യതയുള്ളവരെ തൊഴില്‍ വീസയില്‍ രാജ്യത്തേക്കു കൊണ്ടുവന്ന ശേഷം വര്‍ക്ക് പെര്‍മിറ്റ് എടുത്താണ് ജോലി ചെയ്യിക്കേണ്ടത്.
താല്‍ക്കാലിക, കരാര്‍ അടിസ്ഥാനത്തിലുള്ള ജോലിക്കായി മിഷന് വീസ സംവിധാനവുമുണ്ട്. ഈ സംവിധാനങ്ങള്‍ ഒന്നും ഉപയോഗപ്പെടുത്താതെ നിയമവിരുദ്ധമായി ജോലി ചെയ്യിക്കുന്നവര്‍ക്ക് അര ലക്ഷം ദിര്‍ഹം പിഴയുണ്ടാകും. ആവര്‍ത്തിച്ചാല്‍ പിഴ ഒരു ലക്ഷം ദിര്‍ഹമാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.