Currency

ഇ പി ജയരാജൻ രാജിവച്ചു: പ്രതിസന്ധിഘട്ടത്തിലൂടെ ഇടതു ഭരണം

Friday, October 14, 2016 3:47 pm

ബന്ധുനിയമന വിവാദത്തിൽപെട്ട വ്യവസായ മന്ത്രി ഇ പി ജയരാജൻ രാജിവച്ചു. ഇന്നലെ തന്നെ രാജിക്കത്തു ജയരാജൻ കൈമാറിയെന്ന് സി പി എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു.

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിൽപെട്ട വ്യവസായ മന്ത്രി ഇ പി ജയരാജൻ രാജിവച്ചു. ഇന്നലെ തന്നെ രാജിക്കത്തു ജയരാജൻ കൈമാറിയെന്ന് സി പി എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു.

6 മാസം പൂർത്തിയാക്കുന്നതിനു മുൻപേ മന്ത്രിസഭയിലെ ഒരംഗം സത്യപ്രതിജ്ഞലങ്കനം നടത്തിയെന്ന ആരോപണം ഭരണപക്ഷത്തേയും സി പി എമ്മിനെയും പ്രതിസന്ധിയിലാക്കിയിരുന്നു. വിജിലൻസ് അന്വേഷണംകൂടി പ്രഖ്യാപിച്ചതോടെ ജയരാജനെ രാജിവയ്‌പിക്കുകയല്ലാതെ മറ്റു മാർഗ്ഗമൊന്നും ഭരണപക്ഷത്തിന് ഉണ്ടായിരുന്നില്ല. മുൻ സർക്കാരിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ ഭരണം ഏറ്റെടുത്തു ചുരുങ്ങിയകാലത്തിനുള്ളിൽ തിരിച്ചടിച്ചത് ഗൗരവമായി കാണണമെന്ന നിലപാടിലാണ് സിപിഎം കേന്ദ്ര നേതൃത്വം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x