Currency

ഇടതുപക്ഷത്തേക്കില്ലെന്നു കെ.എം മാണി

സ്വന്തം ലേഖകൻThursday, August 25, 2016 12:09 pm

എല്‍ഡിഎഫിലേക്ക് മാത്രമല്ല ഒരു മുന്നണിയിലേക്കും ഇല്ലെന്ന് കേരള കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയതാണ്. ഒറ്റയ്ക്ക് നില്‍ക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. സീറ്റ് കച്ചവടം നടത്തിയ സിപിഐ കേരള കോണ്‍ഗ്രസിന് സാരോപദേശം നല്‍കേണ്ടെന്നും മാണി വ്യക്തമാക്കി.

പാല: സിപിഐക്കെതിരെ പരിഹാസവുമായി കേരള കോൺഗ്രസ് ചെയർമാൻ കെ.എം മാണി. സിപിഐ എന്തിനാണ് കേരള കോണ്‍ഗ്രസ് എന്ന് കേള്‍ക്കുമ്പോഴേ വിളറി പിടിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. എല്‍ഡിഎഫിലേക്ക് മാത്രമല്ല ഒരു മുന്നണിയിലേക്കും ഇല്ലെന്ന് കേരള കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയതാണ്. ഒറ്റയ്ക്ക് നില്‍ക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം.

തങ്ങള്‍ക്ക് ലഭിച്ച പാര്‍ലമെന്റ് സീറ്റ് വില്‍പ്പന ചരക്ക് ആക്കിയ സിപിഐ പോലുള്ള പാര്‍ട്ടി കേരള കോണ്‍ഗ്രസ്-എമ്മിന് സാരോപദേശം നല്‍കേണ്ടെന്നും മാണി പരിഹസിച്ചു. തങ്ങള്‍ക്ക് ആരുടെയും ഉപദേശവും ആവശ്യമില്ലെന്നും കൂട്ടിച്ചേര്‍ത്തു. പാലായില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x