ബാര്‍കോഴക്കേസില്‍ മുന്‍ മന്ത്രി കെഎം മാണിക്കെതിരേ തുടരന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവ്. മാണിക്കെതിരേയുള്ള ബാര്‍കോഴക്കേസ് അട്ടിമറിച്ചുവെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി ആര്‍. സുകേശന്‍ കോടതിയില്‍ സമര്‍പ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ മുന്‍ മന്ത്രി കെഎം മാണിക്കെതിരേ തുടരന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവ്. മാണിക്കെതിരേയുള്ള ബാര്‍കോഴക്കേസ് അട്ടിമറിച്ചുവെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി ആര്‍. സുകേശന്‍ കോടതിയില്‍ സമര്‍പ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. കേസ് മുന്‍ വിജിലന്‍സ് ഡയറക്ടറായിരുന്ന എ.ഡി.ജി.പി ശങ്കര്‍ റെഡ്ഢി ഇടപ്പെട്ട് തള്ളുകയായിരുന്നെന്ന പുതിയ വെളിപ്പെടുത്തലാണ് അന്വേഷണ ഉദ്യോഗസ്ഥനായ സുകേശന്‍ നടത്തിയത്.
അതേസമയം കോടതി നിര്‍ദേശിച്ചാല്‍ ശക്തമായ അന്വേഷണം നടത്തുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് വ്യക്തമാക്കി. കോടതി ഉത്തരവിനൊടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം സുകേശനായിരിക്കില്ലെന്ന് പറഞ്ഞ അദ്ദേഹം സുകേശന്‍ തന്നെ താല്‍പ്പര്യം ഇല്ലെന്ന് അറിയിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.
തുടരന്വേഷണം നടത്തണമെന്ന കോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ പ്രതികരിച്ചു. എന്നാല്‍, തുടരന്വേഷണം എസ്.പി ആര്‍ സുകേശന്‍ തന്നെ നടത്തുന്നത് ഉചിതമാണോ എന്ന ചോദ്യം ഉയരുന്നു. ബാര്‍ കേസിന്റെ തുടരന്വേഷണം സുകേശനെ ഏല്‍പ്പിക്കാതിരിക്കലാണ് ഉചിതമെന്നും വി.എം സുധീരന്‍ പറഞ്ഞു.വിശ്വാസ്യതയുള്ള ഉദ്യോഗസ്ഥനെ വച്ച് ജനങ്ങളെ ബോധ്യപ്പെടുത്തുന്ന വിധത്തിലുള്ള അന്വേഷണം നടത്തണം. രാഷ്ട്രീയ താല്‍പ്പര്യം വച്ചുകൊണ്ടുള്ള അന്വേഷണത്തിന് പ്രസക്തിയില്ലെന്നും സുധീരന്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.