Currency

കെ. ബാബുവിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്; അനധികൃത സ്വത്ത് സമ്പാദനത്തിന് കേസെടുത്തു

സ്വന്തം ലേഖകൻSaturday, September 3, 2016 9:20 am

മുന്‍ എക്സൈസ് മന്ത്രി കെ.ബാബുവിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. മന്ത്രിയായിരുന്ന കാലത്ത് ബാബു അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദനത്തിനു വിജിലന്‍സ് കേസെടുത്തിട്ടുണ്ട്.

എറണാകുളം : മുന്‍ എക്സൈസ് മന്ത്രി കെ.ബാബുവിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. മന്ത്രിയായിരുന്ന കാലത്ത് ബാബു അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദനത്തിനു വിജിലന്‍സ് കേസെടുത്തിട്ടുണ്ട്. ബാബുവിന്റെ രണ്ട് പെണ്‍മക്കളുടെ വീട്ടിലും, ഇവരുടെ ബന്ധുക്കളുടെ വീട്ടിലും, മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടെയും വീട്ടിലും റെയ്ഡ് നടത്തി.

ജേക്കബ് തോമസിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് പരിശോധന നടക്കുന്നത്. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായതിന് ശേഷം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ അഴിമതി കേസുകളെല്ലാം തന്നെ സൂക്ഷ്മമായി വിശകലനം ചെയ്തുകൊണ്ടിരിക്കുകയാണ്.ഇതിന്റെ ഭാഗമായാണു കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഏറ്റവും കൂടുതല്‍ ആരോപണങ്ങള്‍ ഉയര്‍ന്ന മന്ത്രിയയിരുന്ന കെ.ബാബുവിന്റെ വീട്ടിലും റെയ്ഡ് നടത്തുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x