മലയാളികൾക്ക് കടൽ യാത്രയ്ക്ക് അവസരമൊരുക്കി ആഡംബര കപ്പൽ സർവീസിന് ഓണത്തോടെ തുടക്കം. ശീതീകരിച്ച യാത്ര കപ്പലിൽ 130 പേർക്ക് ഒരേ സമയം യാത്ര ചെയ്യുവാനാകും.
2000 സി.സിക്ക് മുകളിലുള്ള ഡീസല്‍ കാറുകള്‍ക്ക് ഒരു ശതമാനം ഹരിത സെസ് ഈടാക്കിക്കൊണ്ടു ഡൽഹിയിൽ ഓടുവാൻ അനുവദിക്കാമെന്നാണ് സുപ്രീം കോടതി വിധി.
വാഷിങ്ടണ്‍: ഇന്ത്യയുള്‍പ്പെടെ 23 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുഎസില്‍ പ്രവേശിക്കുന്നതിനുള്ള വിസ അനുവദിക്കരുതെന്ന് യു.എസ് സെനറ്റ് ജുഡീഷ്യറി കമ്മിറ്റി ചെയർമാൻ ചക്ക് ഗ്രാസ്ലെ. റിപ്പബ്ളിക്കന്‍ സെനറ്ററാണ് ഗ്രാസ്ലെ. അമേരിക്കന്‍ ജയിലുകളില്‍ നിന്ന് സ്വതന്ത്രരാകുന്ന കൊലപാതകങ്ങള്‍ ഉള്‍പ്പെടെ ഗുരതരമായ കുറ്റകൃത്യങ്ങള്‍ ചെയ്ത ക്രിമിനലുകളെ സ്വന്തം രാജ്യം തിരികെ സ്വീകരിക്കുന്നില്ലെന്ന് ഗ്രാസ്ലെ ചൂണ്ടിക്കാട്ടുന്നു. 2,166 പേരാണ് യു.എസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞു 2015 ല്‍ മാത്രം പുറത്തെത്തിയത്.
ന്യൂഡൽഹി: ബ്രിട്ടനിലെ ബ്രെക്സിറ്റ് ഫലം ആം ആദ്മി പാർട്ടിയേയും ആവേശം കൊള്ളിച്ചിരിക്കുന്നു. ഡൽഹിക്ക് സ്വതന്ത്ര സംസ്ഥാനമെന്ന പദവി നല്‍കുന്നത് സംബന്ധിച്ച് ഹിതപരിശോധന വേണമെന്ന് ഡൽഹി മുഖൃമന്ത്രി അരവിന്ദ് കേജരിവാള്‍ ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു.