ഇന്ത്യന്‍ വ്യോമമേഖലയിലൂടെ സഞ്ചരിക്കുന്ന വിമാനങ്ങളില്‍ ഉടന്‍ വൈ ഫൈ സേവനം ലഭ്യമാകും. കേന്ദ്ര വ്യോമയാന സെക്രട്ടറി ആര്.എന്‍.ചൗബേ ആണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്ത് വാണിജ്യ അടിസ്ഥാനത്തിലുള്ള വാടക ഗര്‍ഭധാരണം തടഞ്ഞു കൊണ്ടുള്ള ബില്ല് കേന്ദ്രസർക്കാർ അംഗീകരിച്ചു. ഇനി മുതല്‍ കുട്ടികളില്ലാത്ത ദമ്പദികളുടെ അടുത്ത ബന്ധുക്കള്‍ക്ക് മാത്രമാകും ഗര്‍ഭപാത്രം നല്കാന് കഴിയുക. പുതിയ ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കും.
മഹാരാഷ്ട്രയിലെ വന്യജീവി സംരക്ഷണ കേന്ദ്രത്തില്‍ നിന്നു കാണാതായ കടുവയെക്കുറിച്ചുള്ള അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്ന് മഹാരാഷ്ട്ര സർക്കാർ. കഴിഞ്ഞ ഏപ്രിൽ 18 നാണ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കടുവകളിൽ ഒന്നായ ‘ജയ്’ എന്ന കടുവയെ കാണാതായത്.
ലോകത്തിലെ പത്ത് സമ്പന്ന രാജ്യങ്ങളിളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് ഏഴാം സ്ഥാനം. ന്യൂ വേള്‍ഡ് വെല്‍ത്തിന്റെ റിപ്പോര്‍ട്ടനുസരിച്ച് 5.6 ലക്ഷം കോടി ഡോളറാണ് ഇന്ത്യയുടെ മൊത്തം ആസ്തി. പട്ടികയില്‍ അമേരിക്കയാണ് ഒന്നാമത്. ചൈനയും ജപ്പാനുമാണ് രണ്ടും മൂന്നും സ്ഥാനത്ത്.
പെരുമ്പാവൂര്‍ സ്വദേശി ജീവന് ടോണി (19) ആണ് മരിച്ചത്. മൈസൂരുവിലെ ശ്രീരംഗപട്ടണത്തുവെച്ചാണ് ജീവന് ടോണിയെ ഒരു സംഘം യുവാക്കള്‍ മര്‍ദിച്ചത്. തുടര്‍ന്ന് 20 ദിവസമായി ബെംഗളൂരുവില്‍ ചികിത്സയിലായിരുന്നു.
തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിതയ്ക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം. രാഷ്ട്രീയ എതിരാളികളെ നേരിടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തമിഴ്നാട് ഭരണകൂടം ഉപയോഗിക്കുകയാണെന്നും കോടതി വിലയിരുത്തി.
സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്ന സുപ്രീംകോടതി വിധി നിലനില്‍ക്കേയാണ് പാസ്പോര്‍ട്ട്, ഇന്‍ഷുറന്‍സ്, സിംകാര്‍ഡ് എന്നിവയടക്കം 20 സേവനങ്ങള്‍ക്ക് കൂടി ആധാര്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം.
ന്യൂഡല്‍ഹി: സംഘര്‍ഷം തുടരുന്ന ജമ്മു കശ്മീരില്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിംങ് ഇന്ന് സന്ദര്‍ശനം നടത്തും. കശ്മീരില്‍ നിന്നുള്ള പ്രതിപക്ഷ സംഘം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണു ആഭ്യന്തരമന്ത്രി ശ്രീനഗറിലേക്ക് യാത്രതിരിക്കുന്നത്. ഒന്നരമാസമായി സംഘര്‍ഷാവസ്ഥ തുടരുന്ന കശ്മിരിലേക്ക് ആഭ്യന്തരമന്ത്രി നടത്തുന്ന രണ്ടാമത്തെ യാത്രയാണിത്. രണ്ടു ദിവസത്തെ സന്ദര്‍ശന പരിപാടിയില്‍ അദ്ദേഹം വിവിധ പൗരസമൂഹ ഗ്രൂപ്പുകളുമായി ആശയവിനിമയം നടത്തിയേക്കുമെന്നാണ് സൂചന. എന്നാല്‍, കേന്ദ്രമോ വിഘടനവാദികളായ ഹുര്‍റിയത് കോണ്‍ഫറന്‍സോ പരസ്പരം ചര്‍ച്ചക്ക് താല്പര്യപ്പെടുന്നില്ലെന്ന് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. സമാധാന ശ്രമങ്ങളുടെ ഭാഗമായി പുതിയ നടപടികള്‍ക്ക് […]
സൗദി: സൗദി അറേബ്യയില്‍ മൂന്ന് കമ്പനികള്‍ പൂട്ടിയതു മൂലം തൊഴില്‍ നഷ്ടപ്പെട്ട ഇന്ത്യക്കാര്‍ അടുത്ത മാസം ഇരുപത്തഞ്ചിനകം നാട്ടിലേക്കു മടങ്ങണമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം സ്വന്തം നിലയില്‍ മടങ്ങേണ്ടിവരുമെന്നും സുഷമ സ്വരാജ് അറിയിച്ചു. ട്വിറ്ററിലാണു സുഷമ ഇക്കാര്യം വ്യക്തമാക്കിയത്. കുടിശ്ശിക കിട്ടാനുള്ള എല്ലാവരും ഇക്കാര്യത്തിനുള്ള അപേക്ഷ നല്‍കണമെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം തൊഴില്‍ നഷ്ടപ്പെട്ട ഇന്ത്യാക്കാരില്‍ ഒരു വിഭാഗം സൗദിയില്‍ തന്നെ തുടരുകയാണ്. കുടിശ്ശിക തിരികെ ലഭിക്കാതെ മടങ്ങില്ലെന്ന നിലപാടാണു ഇവര്‍ കൈകൊണ്ടിരിക്കുന്നത്. അതിനിടെ, തൊഴില്‍ […]
അപേക്ഷകരോട് അച്ഛന്റെ പേര് പാസ്പോര്ട്ടില് നിര്‍ബന്ധമായും ഉള്‍പ്പെടുത്തണമെന്ന് അധികൃതര്‍ വാശി പിടിക്കുന്നത് ശരിയല്ലെന്ന് ഡല്‍ഹി ഹൈക്കോടതി.