നോട്ട് പിന്‍വലിക്കലിന് ശേഷം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ കുറിച്ചുള്ള ആദ്യ റിപ്പോര്‍ട്ടാണ് ലോകബാങ്ക് പുറത്ത് വിടുന്നത്. ചില അനുകൂല ഘടകങ്ങളുണ്ടെങ്കിലും നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് ഉണ്ടായിട്ടുള്ള പ്രതിസന്ധികള്‍ മൂലം 2017 മാര്‍ച്ച് വരെ രാജ്യത്തിന്റെ ജി.ഡി.പി വളര്‍ച്ച 7 ശതമാനത്തില്‍ തന്നെ തുടരുമെന്നും റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു.
കൃത്യനിഷ്ഠ എത്രത്തോളം പാലിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടത്തിയത്. മോശം വിമാന സര്‍വ്വീസുകളില്‍ എയര്‍ ഇന്ത്യക്ക് മുന്നിലുള്ളത് ഇസ്രായേലില്‍ നിന്നുള്ള ഇലാല്‍ എയര്‍ലൈനും ഐസ്ലാന്‍ഡ് എയറും മാത്രമാണ്.
ബഹ്റിനിലെ നാഷണൽ ഫയർ ഫയറ്റിങ് കമ്പനി സാരഥി രാജശേഖരൻ പിള്ളക്ക് ഈ വർഷത്തെ പ്രവാസി ഭാരതി സമ്മാൻ അവാർഡ്. 14 -മത് പ്രവാസി ഭാരതീയ ദിവസിനോടനുബന്ധിച്ചു കേന്ദ്ര പ്രവാസികാര്യ വകുപ്പാണ് ഈ വർഷത്തെ പ്രവാസി ഭാരതി സമ്മാൻ അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചത്.
പ്രവാസി ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ സംവിധാനവും സർക്കാർ ഒരുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 14 -മത് പ്രവാസി ഭാരതീയ ദിവസ് ഉത്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
72 രാജ്യങ്ങളിൽ നിന്നായി 7100 പ്രതിനിധികൾ ഇതുവരെ രജിസ്റ്റർ ചെയ്തുകഴിഞ്ഞ 14- മത് പ്രവാസി ഭാരതീയ ദിവസ് ബെംഗളൂരുവിൽ ചരിത്രമാകുന്നു. ഖത്തർ, മലേഷ്യ, യു.എ.ഇ, ഒമാൻ, ബഹ്റൈൻ, യു.എസ്.എ. എന്നീ രാജ്യങ്ങളിൽ നിന്നും നിരവധി വിദേശ ഇന്ത്യക്കാർ എത്തിയിട്ടുണ്ട്.
14 -മത് പ്രവാസി ഭാരതീയ ദിവാസിനോടനുബന്ധിച്ചു രാവിലെ 9.30-ന് നടന്ന യൂത്ത് പ്രവാസി ഭാരതീയ ദിവസ് ഉൽഘാടന ചടങ്ങിൽ കേന്ദ്ര യുവജനക്ഷേമ സഹമന്ത്രി വിജയ് ഗോയല്‍ അധ്യക്ഷത വഹിച്ചു
യുവപ്രവാസി സംഗമത്തോടെയാണ് തുടക്കം. രാവിലെ 9.30-ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ സുരിനാം വൈസ് പ്രസിഡന്റ് മൈക്കല്‍ അശ്വിന് അധിന് മുഖ്യാതിഥിയായിരിക്കും.
നമ്മുടെ വിരലടയാളം നല്കിയാല് ആധാറിലെ മുഴുവന്‍ വിവരങ്ങളും ലഭിക്കും. ഇത് ഗുണത്തേക്കാളേറെ ദോഷം ചെയ്യാന്‍ സാധ്യതയുണ്ട്. ഇങ്ങനെ വിരലടയാളം നല്കുന്ന പക്ഷം ആധാറില്‍ നല്‍കിയിരിക്കുന്ന നമ്മുടെ വിവരം ചോര്‍ത്തപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. അതേസമയം ആധാറിലെ വിവരങ്ങള്‍ നമ്മുടെ അനുമതിയില്ലാതെ ചോര്‍ത്തുന്നത് തടയാനുള്ള ഓണ്‍ലൈന്‍ സംവിധാനം ലഭ്യമാണ്.
ബയോമെട്രിക് വിവരങ്ങളും പാസ്പോര്ട്ടില് രേഖപ്പെടുത്തിയിട്ടുള്ള മറ്റു വിവരങ്ങളും ചിപ്പിലും ഉള്പ്പെടുത്തിയിരിക്കുമെന്നതിനാല് ഇപാസ്പോര്‍ട്ട് ഇലക്ട്രോണിക് പരിശോധനയ്ക്കു വിധേയമാക്കാനാകും. പാസ്പോര്‍ട്ടിന്റെ ദുരുപയോഗം തടയുകയാണു ലക്ഷ്യം. വ്യാജ പാസ്പോര്‍ട്ടുകള്‍ക്കുള്ള സാധ്യത ഇല്ലാതാക്കാനും ഇതിലൂടെ സാധിക്കും.
മാരകരോഗങ്ങളുടേതടക്കം എണ്‍പത്തിനാല് മരുന്നുകളുടെ വില കുറച്ച് ദേശീയ ഔഷധവില നിയന്ത്രണ സമിതി ഉത്തരവിറക്കി. മുപ്പതോളം കുത്തിവയ്പ്പ് മരുന്നുകളും കൂട്ടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ശ്വാസകോശ അര്‍ബുദ ചികിത്സയ്ക്കുള്ള ഇറ്റോപൊസൈഡ് കുത്തിവെപ്പിന് 206.66 രൂപയായിരുന്നതിന് ഇനി മുതല്‍ 33.26 രൂപയേ ആകൂ,