ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കാന്‍ പുതിയ പദ്ധതിയുമായി നിതി ആയോഗ്. ഡിജിറ്റല്‍ പണമിടപാട് നടത്തുന്ന സംസ്ഥാനങ്ങളുടെ റാങ്ക് ലിസ്റ്റ് തയാറാക്കുന്നതാണ് പുതിയ പദ്ധതി. കറന്‍സിരഹിത രാജ്യമെന്ന ലക്ഷ്യത്തിന് മുന്നോടിയായി, ഡിജിറ്റല്‍ പണമിടപാടിന്റെ വിശദാംശങ്ങള്‍ പത്തു ദിവസത്തിനകം സമര്‍പ്പിക്കാന്‍ സംസ്ഥാനങ്ങളോട് നിതി ആയോഗ് ആവശ്യപ്പെട്ടു.
ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ, മൈക്രോസോഫ്റ്റ് മേധാവി സത്യ നാദെല്ല തുടങ്ങിയവരുള്‍പ്പെടെ 150 പേര് പദ്മ പുരസ്കാര നാമനിര്‍ദ്ദേശ പട്ടികയില്‍. 1730 നാമ നിര്ദ്ദേശങ്ങളില്നിന്ന് തെരഞ്ഞെടുത്ത് 150 പേര് അടങ്ങുന്ന പ്രാഥമിക പട്ടികയാണ് തയ്യാറാക്കിയത്.
അതിവേഗം വളര്‍ച്ചനേടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍നിരയില്‍തന്നെ ഇന്ത്യ തുടരുമെന്ന് യു.എന്‍ റിപ്പോര്‍ട്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 7.7 ശതമാനം വളര്‍ച്ച നേടുമെന്നാണ് യുണൈറ്റഡ് നേഷന്‍സ് വേള്‍ഡ് ഇക്കണോമിക് സിറ്റുവേഷന് ആന്റ് പ്രൊസ്പക്ടസ് 2017 റിപ്പോര്‍ട്ടില്‍ പറയുന്നത്.
റെയില്‍വേയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഐ.ആര്.സി.ടി.സി (ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്പ്പറേഷന്) ടിക്കറ്റ് ബുക്കിങ്ങിനായി ഐ.ആര്.സി.ടി.സി റെയില്‍ കണക്ട് എന്ന പുത്തന്‍ ആപ്പ് പുറത്തിറക്കി.
വിദ്യഭ്യാസ സെക്രട്ടറിമാരുടെ പാനലാണ് പ്രധാനമന്ത്രിക്ക് ഇതുസംബന്ധിച്ച ശുപാര്‍ശ നല്‍കിയിരിക്കുന്നത്. എല്ലാ ബ്ലോക്ക് പഞ്ചായത്തിലും ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ വേണമെന്നും ശുപാര്‍ശയില്‍ പറയുന്നു.
ഹിമാസ് ടെക് എന്ന സ്റ്റാര്‍ട്ട് അപ്പ് സംരംഭത്തിന്റേതാണ് ഈ ആപ്പ് സ്കട്ട് ഓപ്സ് എന്നാണ് ആപ്പിന്റെ പേര്. ജോലിയ്ക്കായി ശമ്പളം, സമയക്രമം എന്നിവ നോക്കി ഇഷ്ടമുള്ള ആളെ തെരഞ്ഞെടുക്കാന്‍ ഈ ആപ്പ് വഴി സൗകര്യമുണ്ട്. പാചകത്തിനും വീട് വൃത്തിയാക്കാനുമാണ് ആപ്പ് ആളെ എത്തിക്കുക.
ആഗോളതലത്തിലും തൊഴിലില്ലായ്മ വര്‍ധിക്കാന്‍ തന്നെയാണ് സാധ്യതയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോളതലത്തില്‍ തൊഴിലില്ലായ്മ നിരക്കില്‍ 2017 ല്‍ 5.7 ശതമാനത്തിന്റെ വര്‍ധന ഉണ്ടാവുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 5.6 ശതമാനമായിരുന്നു. 3.4 മില്യണ്‍ ആളുകള്‍ കൂടി പുതുതായി തൊഴില്‍ രഹിതരുടെ പട്ടികയിലേക്ക് എത്തും.
ആഭ്യന്തര വിമാന സര്‍വ്വീസുകളില്‍ സ്ത്രീകള്‍ക്ക് സംവരണം ഉറപ്പാക്കി എയര്‍ ഇന്ത്യ. വിമാനത്തിലെ ആറ് സീറ്റുകളിലാണ് എയര്‍ ഇന്ത്യ സംവരണം ഏര്‍പ്പെടുത്തുന്നത്. മറ്റ് എല്ലാ ഗതാഗത സംവിധാനങ്ങളിലും സ്ത്രീ സംവരണം ഉണ്ടെങ്കിലും ലോകത്തില്‍ തന്നെ ഇതാദ്യമായാണ് വിമാനത്തില്‍ സ്ത്രീ സംവരണം ഏര്‍പ്പെടുത്തുന്നത്.
168 നഗരങ്ങള്‍ പഠനവിധേയമാക്കിയെങ്കിലും ഒന്ന് പോലും ലോകാരോഗ്യ സംഘടന മുന്നോട്ടു വെക്കുന്ന വായു ഗുണമേന്മ മാനദണ്ഡത്തിന് കീഴില്‍ വരുന്നില്ലെന്ന് ഗ്രീന്‍പീസ് വക്താക്കള്‍ വ്യക്തമാക്കി. പുകവലിക്ക് സമാനമായ മലിനമായ വായു ശ്വസിക്കുന്നത് കൊണ്ടാണ് 12 ലക്ഷത്തോളം പേര് പ്രതിവര്‍ഷം മരിക്കുന്നതെന്ന് പഠനം വ്യക്തമാക്കുന്നു. ഇന്ത്യയുടെ തലസ്ഥാനമായ ഡല്‍ഹിയാണ് മലിനീകരണം ഏറ്റവും കൂടുതല്‍ നേരിടുന്ന നഗരം.
കഴിഞ്ഞ നാല് വർഷമായി ബെയ്റൂട്ട് സ്വദേശിയായ ഒരാൾക്ക് മാത്രമാണ് യുപിയിൽ ഓവർസീസ് വോട്ട് ഉള്ളത്. 11,846 ഓവർസീസ് വോട്ടർമാരാണ് ഇന്ത്യയിൽ ആകെയുള്ളത്. ഇതിൽതന്നെ 98.64 ശതമാനം പ്രവാസികളും കേരളത്തിൽ വോട്ടുള്ളവരാണ്.