Currency

ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തുന്നത് തടയാന്‍ ഓണ്‍ലൈന്‍ പൂട്ട്

സ്വന്തം ലേഖകന്‍Saturday, January 7, 2017 11:30 am

വിരലടയാളവും കണ്ണിലെ കൃഷ്ണമണിയും അടക്കമുള്ള ബയോമെട്രിക്ക് വിവരങ്ങള്‍ നല്‍കിയാണ് ആധാര്‍ കാര്‍ഡ് എടുത്തിട്ടുള്ളത്. നിങ്ങളുടെ ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ ഈ ബയോമെട്രിക് വിശദാംശങ്ങള്‍ നല്‍കുന്നതിലൂടെ ലഭിക്കും. നമ്മുടെ വിരലടയാളം നല്‍കിയാല്‍ ആധാറിലെ മുഴുവന്‍ വിവരങ്ങളും ലഭിക്കും.  ഇത് ഗുണത്തേക്കാളേറെ ദോഷം ചെയ്യാന്‍ സാധ്യതയുണ്ട്. ഇങ്ങനെ വിരലടയാളം നല്‍കുന്ന പക്ഷം ആധാറില്‍ നല്‍കിയിരിക്കുന്ന നമ്മുടെ വിവരം ചോര്‍ത്തപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്.

ബയോമെട്രിക് ലോക്കിങ് സംവിധാനം

ആധാറിലെ വിവരങ്ങള്‍ നമ്മുടെ അനുമതിയില്ലാതെ ചോര്‍ത്തുന്നത് തടയാനുള്ള ഓണ്‍ലൈന്‍ സംവിധാനം ലഭ്യമാണ്. ഇതിനായി യുഐഡിഎഐ (UIDAI) വെബ്‌സൈറ്റില്‍ പ്രവേശിച്ചു നിങ്ങളുടെ 12 അക്ക ആധാര്‍ നമ്പര്‍ രേഖപ്പെടുത്തണം. തുടർന്ന് ആധാര്‍കാര്‍ഡ് നമ്പറിന് താഴെ കാണിക്കുന്ന ചിത്രത്തിലെ സുരക്ഷാ കോഡ് രേഖപ്പെടുത്തിയ ശേഷം Generate OTP എന്ന ബട്ടണില്‍ അമര്‍ത്തുക. ആധാര്‍ കാര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ ഫോണിലേക്ക് മെസേജ് (OTP) എത്തും. ഈ മെസ്സേജിലുള്ള രഹസ്യ കോഡ് രേഖപ്പെടുത്തിയ ശേഷം വെരിഫൈ ബട്ടണ്‍ അമര്‍ത്തുക.

ഇതേതുടർന്ന്  വരുന്ന ബയോമെട്രിക് ലോക്കിങ് പേജിലെ സുരക്ഷാ കോഡ് രേഖപ്പെടുത്തി ബയോമെട്രിക് ലോക്കിങ് എനേബിള്‍ ചെയ്യുക. ഈ സംവിധാനം ഡിസേബിള്‍ ചെയ്യണമെങ്കില്‍ ഇതേ രീതികള്‍ പിന്തുടര്‍ന്ന ശേഷം ഡിസേബിള്‍ ബട്ടണ്‍ അമര്‍ത്തിയാല്‍ മതിയാകും.

ഇത്രയും ചെയ്തു കഴിഞ്ഞാല്‍ നിങ്ങളുടെ ആധാര്‍ വിവരങ്ങള്‍ പൂര്‍ണ്ണമായും സുരക്ഷിതമായി എന്നര്‍ത്ഥമില്ല. മറിച്ച് നിങ്ങളുടെ മൊബൈലിലേക്ക് വരുന്ന ഒടിപി ഉപയോഗിച്ച് മാത്രമേ യുഐഡിഎഐ വെബ് സൈറ്റില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാന്‍ സാധിക്കു.

ബയോമെട്രിക് ലോക്കിങ് സംവിധാനം എനേബിള്‍ ആക്കുന്നതിനുള്ള UIDAI പോർട്ടലിൽ പ്രവേശിക്കുന്നതിന് ഇവിടെ Click ചെയ്യുക. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x