വിദേശത്ത് നിന്ന് വരുന്നവര്‍ വിമാനയാത്രയ്ക്ക് 72 മണിക്കൂറിനുള്ളില്‍ ആര്.ടി.പി.സി.ആര് ടെസ്റ്റ് നടത്തണം. നെഗറ്റീവാണെങ്കില്‍ നാട്ടിലെത്തിയാല്‍ ക്വാറന്റൈന് ആവശ്യമില്ല. ആര്.ടി.പി.സി.ആര് ടെസ്റ്റ് നടത്താതെ രാജ്യത്തേക്ക് എത്തുന്നവരില്‍ അതിന് സൗകര്യമുള്ള എയര്‍പോര്‍ട്ടുകളില്‍ പരിശോധന നടത്താം. അത്തരത്തില്‍ നെഗറ്റീവ് ആകുന്നവര്‍ക്കും ക്വാറന്റൈന് ഒഴിവാക്കും.
അടച്ചുപൂട്ടലില്‍ റദ്ദാക്കിയ വിമാന ടിക്കറ്റുകള്‍ക്ക് റീഫണ്ട് അനുവദിക്കുന്നതിന് ഡി.ജി.സി.എ തയ്യാറാക്കിയ സ്കീം സുപ്രീംകോടതി അംഗീകരിച്ചു. മാര്‍ച്ച് 25നും മെയ് 24നും ഇടയിലെ യാത്രക്ക് അടച്ചുപൂട്ടല്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് ബുക്ക് ചെയ്ത ടിക്കറ്റുകള്‍ക്ക് അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ പകരം ടിക്കറ്റ് ലഭിക്കും.
കഴിഞ്ഞ മാര്‍ച്ച് മുതലുള്ള ടിക്കറ്റുകള്‍ 2021 ഡിസംബര്‍ 31 വരെ ഏതു ദിവസത്തേക്കും മാറ്റി നല്‍കുന്നുണ്ടെന്ന് എയര്‍ ഇന്ത്യ, എയര്‍ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ അറിയിച്ചു. ഇതിന് പ്രത്യേക നിരക്ക് ഈടാക്കില്ല. എന്നാല്‍ മാറ്റുന്ന കാലത്തെ വിമാന ടിക്കറ്റ് നിരക്കിലെ വ്യത്യാസം യാത്രക്കാരന് നല്‍കേണ്ടിവരും.
ഇനി മുതല്‍ കൊവിഡ് പരിശോധനാ ഫലത്തിന്റെ ഫോട്ടോകോപ്പികളും കൈയെഴുത്തിലുള്ള പരിശോധന ഫലങ്ങളും ഉപയോഗിച്ച് യാത്ര ചെയ്യാന്‍ സാധിക്കില്ല. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, പ്യൂവര്‍ ഹെല്‍ത്ത്, മൈക്രോ ഹെല്‍ത്ത് എന്നിവയുടെ അംഗീകൃത ലാബുകളില്‍ നിന്നുള്ള കൊവിഡ് പരിശോധന ഫലമാണ് ഹാജരാക്കേണ്ടതെന്ന് അധികൃതര്‍ അറിയിച്ചു.
2021ല്‍ പുതിയ പാസ്പോര്‍ട്ടിനായി അപേക്ഷിക്കുകയോ പാസ്പോര്‍ട്ട് പുതുക്കുകയോ ചെയ്യുന്നുവര്‍ക്ക് ഇലക്ട്രോണിക് മൈക്രോപ്രൊസസ്സര്‍ ചിപ്പ് ഘടിപ്പിച്ച ഇ-പാസ്പോര്‍ട്ട് ലഭിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ 20,000 ഓദ്യോഗിക, നയതന്ത്ര ഇ-പാസ്പോര്ട്ടുകള് സര്‍ക്കാര്‍ ഇതിനകം ഇഷ്യു ചെയ്തിട്ടുണ്ട്.
ശമ്പള കുടിശിഖ ലഭിക്കാന്‍ ബന്ധുക്കള്‍ക്ക് ഇ മൈഗ്രേറ്റ്, മഡാഡ് തുടങ്ങിയ വിദേശ കാര്യ മന്ത്രാലയത്തിന്റെ പോര്‍ട്ടലുകളില്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ശമ്പള കുടിശ്ശിക ഗള്‍ഫിലെ സ്പോണ്സര്മാരില് നിന്ന് കൈപ്പറ്റാന്‍ നയതന്ത്ര കാര്യാലയങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
www.newdelhiairport.in എന്ന വെബ്സൈറ്റിലാണ് ‘എയര്‍ സുവിധ’ രജിസ്ട്രേഷന് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. അന്താരാഷ്ട്ര വിമാനങ്ങളില്‍ നാട്ടിലെത്തുന്ന മുഴുവന്‍ പേര്‍ക്കും ഇത് ബാധകമാണ്. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്പെങ്കിലും രജിസ്ട്രേഷന് പൂര്‍ത്തിയാക്കണം. യാത്രാവിവരങ്ങള്‍, മെഡിക്കല്‍ വിവരങ്ങള്‍, യാത്രാരേഖകള്‍, നാട്ടിലെ ഫോണ്‍ നമ്പര്‍ എന്നിവ നല്‍കണം.
വന്ദേഭാരത് മിഷന്റെ ഭാഗമായാണ് പ്രവാസികള്‍ക്ക് യുഎഇയിലേക്ക് തിരിച്ചെത്താന്‍ വിമാനങ്ങള്‍ പ്രഖ്യാപിച്ചത്. വിവിധ ദിവസങ്ങളിലായി കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളില്‍ നിന്നും സര്‍വീസുകളുണ്ട്. ദുബായ്, അബൂദബി, ഷാര്‍ജ വിമാനത്താവളങ്ങളിലേക്കാണ് സര്‍വീസ് നടത്തുക.
വിമാനം പുറപ്പെടുന്നതിന് നാലു മണിക്കൂര്‍ മുമ്പ് എല്ലാ യാത്രക്കാരും വിമാനത്താവളത്തില്‍ എത്തണമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ അറിയിച്ചു. വിമാനത്തില്‍ കയറുന്നതിന് മുമ്പ് യാത്രക്കാര്‍ക്ക് എയര്‍ലൈന്‍ ജീവനക്കാര്‍ സുരക്ഷാ കിറ്റ് നല്‍കും. മാസ്ക്, ഫേസ് ഷീല്‍ഡ്, സാനിറ്റൈസര്‍ എന്നിവയാണ് കിറ്റില്‍ ഉണ്ടാകുക.
യു.എ.ഇയിലേക്ക് വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യാനുള്ള ശ്രമങ്ങള്‍ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ വിലക്ക്. വെള്ളിയാഴ്ച വരെ വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്യാനുള്ള എയര്‍ലെന്‍സുകളുടെ അപേക്ഷയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം തള്ളിയത്. വെള്ളിയാഴ്ചക്ക് ശേഷം സര്‍വീസ് നടത്താനുള്ള അപേക്ഷകളില്‍ നിലപാട് വ്യക്തമാക്കിയിട്ടുമില്ല.