ഒരു ക്ലാസിലെ പകുതി കുട്ടികള്‍ ഒരു സമയം എന്ന രീതിയിലാണ് ക്രമീകരണം. ആദ്യത്തെ ആഴ്ച ഒരു ബെഞ്ചില്‍ ഒരു കുട്ടി എന്ന നിലയില്‍ ക്ലാസുകള്‍ ക്രമീകരിക്കണമെന്നും വിദ്യാഭ്യാസവകുപ്പ് നിര്‍ദേശം നല്കി. 10, 12 ക്ലാസുകളില്‍ 300ല്‍ കൂടുതല്‍ കുട്ടികളുള്ള സ്കൂളുകളില്‍ ഒരേസമയം 25% കുട്ടികളെ അനുവദിക്കുന്നതാണ് ഉചിതമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.
കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ സംസ്ഥാനത്ത് പുതുവത്സര ആഘോഷങ്ങള്‍ക്ക് സര്‍ക്കാര്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി. പൊതുസ്ഥലത്ത് കൂട്ടായ്മകള്‍ പാടില്ല. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മാത്രമേ ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ പാടുള്ളു. ആഘോഷങ്ങളില്‍ മാസ്കും സാമൂഹിക അകലവും നിര്‍ബന്ധമാണ്. പൊതുപരിപാടികള്‍ സംഘടിപ്പിക്കാന്‍ പാടില്ല.
ദോഹയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് നോര്‍ക്ക റൂട്സ് വഴി നിയമനം. ബിര്‍ള പബ്ലിക് സ്കൂളിലേക്കാണ് നിയമനം. അധ്യാപക അനധ്യാപക പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഏകദേശം 70,000 ത്തിനും 89,000 രൂപയ്ക്കിടയില്‍ അടിസ്ഥാന ശമ്പളം.
സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. പൂനെയിലേക്ക് അയച്ച സ്രവങ്ങളുടെ പരിശോധന ഫലം ഇതുവരെ ലഭിച്ചില്ലെന്നും ആരോഗ്യമന്ത്രി. അതേസമയം ജനിതക മാറ്റം വന്ന കൊറോണ വൈറസിനെ ഇന്ത്യയിലും കണ്ടെത്തി. ബ്രിട്ടനില്‍ നിന്നെത്തിയ ആറ് പേരിലാണ് വൈറസ് സാന്നിധ്യം തിരിച്ചറിഞ്ഞത്.
പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പൊതുപരീക്ഷകള്‍ക്കുള്ള ക്രമീകരണവും വിദ്യാഭ്യാസ വകുപ്പ് ഉടനെ നടത്തും. പൊതുപരീക്ഷയുടെ ഭാഗമായുള്ള പ്രാക്ടിക്കല്‍ പരീക്ഷക്ക് തയാറെടുക്കുന്നവര്‍ക്കുള്ള ക്ലാസുകള്‍ ജനുവരി ഒന്നു മുതല്‍ ആരംഭിക്കും. ജൂണ്‍ ഒന്നു മുതല്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകളുടെ റിവിഷനും സംശയദുരീകരണവും ജനുവരി ഒന്നു മുതല്‍ സ്കൂള്‍ തലത്തില്‍ നടത്തുന്നതിന് ക്രമീകരണമുണ്ടാക്കും.
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന യുഎഇയിലെ പ്രമുഖ ക്ലിനിക്കിലേക്ക് 2 വര്‍ഷത്തിലധികം പ്രവൃത്തിപരിചയമുള്ള DHA ലൈസന്‍സുള്ള ബി.എസ്സി/ ജിഎന്‍എം നഴ്സുമാരെയും 5 വര്‍ഷത്തിലധികം പ്രവൃത്തിപരിചയമുള്ള സ്പെഷ്യലിസ്റ്റ് ഗൈനക്കോളജിസ്റ്റിനെയും തെരഞ്ഞെടുക്കുന്നു.
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന യുഎഇയിലെ പ്രമുഖ ഇന്‍ഡസ്ട്രിയല്‍ ക്ലിനിക്കിലേക്ക് 3 വര്‍ഷത്തിലധികം പ്രവൃത്തിപരിചയമുള്ള ബി.എസ്സി നഴ്സുമാരെ (പുരുഷന്) തെരഞ്ഞെടുക്കുന്നു. മാസശമ്പളം AED 5000.
ഡിസംബര്‍ 17 മുതല്‍ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അധ്യാപകര്‍ സ്കൂളിലെത്തണം. അന്‍പത് ശതമാനം പേര് വീതം ഒന്നിടവിട്ട ദിവസങ്ങളില്‍ സ്കൂളില്‍ ഹാജരാകണം. ഡിജിറ്റല്‍, റിവിഷന്‍ ക്ലാസുകള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.
കേരളത്തില്‍ രണ്ടും നാലും ഒഴികെയുള്ള ശനിയാഴ്ചകളില്‍ ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കും. കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായ പശ്ചാത്തലത്തിലാണ് നടപടി. ശനിയാഴ്ചകളില്‍ ഏര്‍പ്പെടുത്തിയിരുന്ന അവധി പിന്‍വലിച്ചതായി ബാങ്കേഴ്സ് സമിതി അറിയിച്ചു.