Currency

ഒഡെപെക്ക് മുഖേന യുഎഇലേക്ക് നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നു; അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 15

സ്വന്തം ലേഖകന്‍Thursday, November 26, 2020 4:57 pm

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന യുഎഇയിലെ പ്രമുഖ ഇന്‍ഡസ്ട്രിയല്‍ ക്ലിനിക്കിലേക്ക് 3 വര്‍ഷത്തിലധികം പ്രവൃത്തിപരിചയമുള്ള ബി.എസ്സി നഴ്‌സുമാരെ (പുരുഷന്‍) തെരഞ്ഞെടുക്കുന്നു. മാസശമ്പളം AED 5000. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒഡെപെക്ക് രജിസ്റ്റര്‍ നമ്പര്‍ സഹിതം വിശദമായ ബയോഡാറ്റ gcc@odepc.in എന്ന മെയിലിലേക്ക് 2020 ഡിസംബര്‍ 15 നകം അയയ്‌ക്കേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് www.odepc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍- 0471-2329440/41/42.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x