നാളെ മുതല്‍ പൊലീസ് പരിശോധന വ്യാപകമാക്കും. കൂടുതല്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ നിയമിക്കും. മാസ്ക്, സാമൂഹിക അകലമുള്‍പ്പെടെയുള്ള മുന്‍കരുതലുകള്‍ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചീഫ് സെക്രട്ടറി വിളിച്ച കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
സംസ്ഥാനത്ത് 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള വാക്സിനേഷന് ഏപ്രില്‍ ഒന്നു മുതല്‍ തുടങ്ങും. ഇതിന്റെ ഭാഗമായി വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ദിവസേന 2.50 ലക്ഷം പേര്‍ക്ക് എന്ന തോതില്‍ 45 ദിവസം കൊണ്ട് വാക്സിനേഷന് ലക്ഷ്യം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
കഴിഞ്ഞ ആഴ്ച വരെ 350 ദിര്‍ഹത്തിന് വരെ ടിക്കറ്റ് ലഭ്യമായിരുന്നു. അതാണിപ്പോള്‍ ഇരട്ടിക്കു മുകളിലേക്ക് വന്നിരിക്കുന്നത്. വാരാന്ത്യ ദിവസങ്ങള്‍ നോക്കി വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് അധിക ബാധ്യത വരുന്നത്. യു.എ.ഇയില്‍ വാര്‍ഷിക പരീക്ഷ അവസാനിച്ച് 3 ആഴ്ച കാലത്തേക്കു സ്കൂള്‍ അടച്ചതാണ് തിരക്കും നിരക്കും കൂടാന്‍ കാരണം. തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി നാട്ടിലെത്താന്‍ പ്രവാസികളില്‍ ഒരു വിഭാഗം താല്പര്യമെടുത്തതും വിമാന കമ്പനികള്‍ക്ക് മെച്ചമായി.
എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി. ഏപ്രില്‍ എട്ടിലേക്കാണ് പരീക്ഷ മാറ്റിയിരിക്കുന്നത്. ഏപ്രില്‍ 30ന് അവസാനിക്കുന്ന രീതിയിലാണ് പരീക്ഷ ക്രമീകരിക്കുക. ഈയാഴ്ച്ച തുടങ്ങുമെന്ന് അറിയിച്ചിരുന്ന ഹാള്‍ ടിക്കറ്റ് വിതരണത്തിലും മാറ്റം ഉണ്ടാകും. ഈ മാസം 17 ന് പരീക്ഷ തുടങ്ങാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്.
കേരളത്തില്‍ നിന്നും വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ ഇ പാസ് ഉള്ളവര്‍ക്ക് മാത്രമേ ഇനി വാളയാര്‍ അതിര്‍ത്തി കടന്നു തമിഴ്നാട്ടിലേക്ക് പോകാന്‍ കഴിയൂ.
പ്രവാസികള്‍ക്ക് ഇത്തവണയും ഇ- വോട്ട് സൗകര്യം ഉണ്ടാകില്ല. ഇതിന്റെ നടപടിക്രമങ്ങള്‍ക്ക് ഇനിയും അന്തിമ രൂപം നല്കാന് കഴിഞ്ഞിട്ടില്ല. ഇലക്ട്രോണിക്ക് തപാല്‍ വോട്ടിനു തെരഞ്ഞെടുപ്പ് കമ്മീഷനോ കേന്ദ്ര സര്‍ക്കാരോ എതിരല്ല. എന്നാല്‍ ഒറ്റയടിക്ക് എല്ലാ പ്രവാസികള്‍ക്കുമായി അത് നടപ്പാക്കാന്‍ കഴിയില്ലെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം കമ്മീഷനെ അറിയിച്ചത്.
സംസ്ഥാനത്ത് ഇന്ന് നാല് ലക്ഷം ഡോസ് കൊവിഡ് വാക്സിനുകള്‍ കൂടിയെത്തും. സംസ്ഥാനത്തിന് ആശ്വാസമായി 4,06,500 ഡോസ് വാക്സിനുകള്‍ ആണ് ഇന്നെത്തുക. കൊവിഷീല്‍ഡ് വാക്സിനുകളാണ് കേന്ദ്രം സംസ്ഥാനത്തിന് അനുവദിച്ചിരിക്കുന്നത്. സ്വകാര്യ ആശുപത്രികളിലും വാക്സിന് വിതരണത്തിനുള്ള സൗകര്യങ്ങള്‍ സജ്ജമാക്കുകയാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.
കര്‍ണാടക, മഹാരാഷ്ട്ര, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലേക്ക് പോകുന്നതിനാണ് അതത് സംസ്ഥാനങ്ങള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കൊവിഡ്-19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ മാത്രം പ്രവേശിച്ചാല്‍ മതിയെന്നാണ് സംസ്ഥാനങ്ങളുടെ നിര്‍ദേശം. ആര്‍ടിപിസിആര്‍ പരിശോധനയില്‍ നെഗറ്റീവ് ഫലമുള്ളവരെ മാത്രമെ ബംഗളൂരുവിലേക്ക് കടത്തിവിടൂവെന്നാണ് ദക്ഷിണ കന്നഡ അധികൃതര്‍ അറിയിച്ചത്.
അതിര്‍ത്തിയിലെ യാത്രാ നിയന്ത്രണത്തില്‍ നിലപാട് മയപ്പെടുത്തി കര്‍ണാടക. അതിര്‍ത്തി കടക്കാന്‍ രണ്ട് ദിവസത്തേക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതോടെ അതിര്‍ത്തികളിലെ പരിശോധനയും ഒഴിവാക്കി. കര്‍ണാടകത്തിന്റെ തീരുമാനത്തിനെതിരെ നാട്ടുകാര്‍ ശക്തമായ പ്രതിഷേധം നടത്തിയിരുന്നു.
വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കാന്‍ അനുമതി തേടുകയായിരുന്നു. ലാന്‍ഡിംഗ് വേളയില്‍ വിമാനത്താവളത്തില്‍ കനത്ത ജാഗ്രത പുലര്‍ത്തിയിരുന്നു. അപായം ഒഴിവാക്കുന്നതിനുള്ള എല്ലാ സംവിധാനങ്ങളും ഏര്‍പ്പെടുത്തി.