തിരുവനന്തപുരം: പ്രവാസികള്‍ക്ക് ഇത്തവണയും ഇ- വോട്ട് സൗകര്യം ഉണ്ടാകില്ല. ഇതിന്റെ നടപടിക്രമങ്ങള്‍ക്ക് ഇനിയും അന്തിമ രൂപം നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ഇലക്ട്രോണിക്ക് തപാല്‍ വോട്ടിനു തെരഞ്ഞെടുപ്പ് കമ്മീഷനോ കേന്ദ്ര സര്‍ക്കാരോ എതിരല്ല. എന്നാല്‍ ഒറ്റയടിക്ക് എല്ലാ പ്രവാസികള്‍ക്കുമായി അത് നടപ്പാക്കാന്‍ കഴിയില്ലെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം കമ്മീഷനെ അറിയിച്ചത്.
വോട്ടെടുപ്പ് സമയത്ത് നാട്ടിലുള്ള വോട്ടര്‍പട്ടികയില്‍ പേരുള്ള പ്രവാസികള്‍ക്ക് മാത്രമാണ് ഇപ്പോള്‍ വോട്ട് ചെയ്യാന്‍ സാധിക്കുക. കോവിഡിന്റെ പഞ്ചാത്തലത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തില്‍ പോളിങ് ബൂത്തുകളുടെ എണ്ണം എണ്ണത്തില്‍ 89.65 ശതമാനം വര്‍ധിപ്പിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഏപ്രില്‍ ആറിനാണ് കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ്. മേയ് രണ്ടിന് വോട്ടെണ്ണും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.