Currency

സംസ്ഥാനത്ത് കൊവിഡ് ജാഗ്രത നടപടികള്‍ കര്‍ശനമാക്കുന്നു

സ്വന്തം ലേഖകന്‍Wednesday, April 7, 2021 6:23 pm

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ജാഗ്രത നടപടികള്‍ കര്‍ശനമാക്കുന്നു. നാളെ മുതല്‍ പൊലീസ് പരിശോധന വ്യാപകമാക്കും. കൂടുതല്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ നിയമിക്കും. മാസ്‌ക്, സാമൂഹിക അകലമുള്‍പ്പെടെയുള്ള മുന്‍കരുതലുകള്‍ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചീഫ് സെക്രട്ടറി വിളിച്ച കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

കേരളത്തിലെത്തുന്ന ഇതര സംസ്ഥാനക്കാര്‍ക്ക് ഒരാഴ്ച ക്വാറന്റീന്‍ തുടരും. വാക്സിനേഷന്‍ ഊര്‍ജിതമാക്കും. കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങള്‍/ സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയെ പ്രതിരോധത്തില്‍ പങ്കാളികളാക്കും.

എല്ലാ പോളിങ് ഏജന്റുമാര്‍ക്കും പരിശോധന നടത്തണമെന്നും കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമായി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x