വേമ്പനാട്ട് കായലിലാണ് ഏറ്റവുമധികം പ്ലാസ്റ്റിക് മാലിന്യമുള്ളത്. കായലില്‍ എല്ലായിടത്തും മൈക്രോപ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. ആലപ്പുഴയിലെ ചില മേഖലകളില്‍നിന്ന് പിടിച്ച മീനുകളില്‍ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കണ്ടെത്തി.
ഗള്‍ഫ് റൂട്ടില്‍ കൂടുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് ഏര്‍പ്പെടുത്തുകയും കൂടുതല്‍ സര്‍വീസ് ആരംഭിക്കാന്‍ സ്വകാര്യ വിമാന കമ്പനികളെ നിര്‍ബന്ധിക്കുകയും വേണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
ഇതര സംസ്ഥാന കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള ആവാസ് ഇന്‍ഷുറന്‍സ് പദ്ധതിക്കായി പത്തുകോടി രൂപയുടെ ഭരണാനുമതി നല്കി ഉത്തരവായി
കാലിക്കറ്റ് സര്‍വകലാശാല വ്യാഴാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. എംജി സര്‍വകലാശാലയും എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവ്യാപാരികള്‍ വ്യാപകമായി കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കും. സ്വര്‍ണാഭരണങ്ങള്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വാങ്ങല്‍ നികുതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് വ്യാപാരികള്‍ കടകളടച്ച് പ്രതിഷേധം നടത്തുന്നത്.
കേരള ഗവണ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക -റൂട്ട്സിനെ ഔദ്യോഗിക റിക്രൂട്ട്മെന്റ് ഏജന്‍സിയായി സൗദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ചു
ഓള് ഇന്ത്യ ജനറല്‍ ഇന്‍ഷുറന്‍സ് ഏജന്റ്സ് അസോസിയേഷന് ബുധനാഴ്ച സംസ്ഥാനത്ത് ഇന്‍ഷുറന്‍സ് ബന്ദ് നടത്തും. ഇന്‍ഷുറന്‍സ് പ്രീമിയം കുത്തനെ കൂട്ടിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ബന്ദ്.
ഇത്തവണത്തെ എസ്.എസ്.എല്‍.സി, പ്ലസ് ടു ഫലം പ്രഖ്യാപിക്കുംമുമ്പേ വെബ്സൈറ്റിന്റെ പ്രവര്‍ത്തനം ലഭ്യമാക്കാനാണ് ശ്രമിക്കുന്നത്. ഇതിനായി വെബ്സൈറ്റിന്റെ ട്രയല്‍ റണ്‍ നടത്തിത്തുടങ്ങിയിട്ടുണ്ട്. മേയില്‍ വെബ്സൈറ്റ് എല്ലാവര്ക്കും ഉപയോഗിക്കുന്നതിനായി ലഭ്യമാകും.
5000 രൂപക്ക് വരെ സാധാരണ ദിവസങ്ങളില്‍ ദുബായ്ക്ക് ടിക്കറ്റ് ലഭിച്ചിരുന്ന സമയത്ത് ഇപ്പോള്‍ 20000 രൂപയോളമാണ് നിരക്ക്. ഷാര്‍ജ, അബൂദബി എന്നിവിടങ്ങളിലേക്ക് 5500 രൂപയ്ക്ക് കിട്ടിയിരുന്ന ടിക്കറ്റിനും 20000 രൂപ നല്‍കണം.
എസ്ബിടി ഉള്‍പ്പെടെയുള്ള അഞ്ച് അസോസിയേറ്റ് ബാങ്കുകളെ എസ്ബിഐയില്‍ ലയിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായാണ് എസ്ബിടി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്.