Currency

സംസ്ഥാനത്ത് നാളെ ഇന്‍ഷുറന്‍സ് ബന്ദ്

സ്വന്തം ലേഖകന്‍Tuesday, April 4, 2017 11:04 am

ഓള്‍ ഇന്ത്യ ജനറല്‍ ഇന്‍ഷുറന്‍സ് ഏജന്റ്‌സ് അസോസിയേഷന്‍ ബുധനാഴ്ച സംസ്ഥാനത്ത് ഇന്‍ഷുറന്‍സ് ബന്ദ് നടത്തും. ഇന്‍ഷുറന്‍സ് പ്രീമിയം കുത്തനെ കൂട്ടിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ബന്ദ്.

കൊച്ചി: ഓള്‍ ഇന്ത്യ ജനറല്‍ ഇന്‍ഷുറന്‍സ് ഏജന്റ്‌സ് അസോസിയേഷന്‍ ബുധനാഴ്ച സംസ്ഥാനത്ത് ഇന്‍ഷുറന്‍സ് ബന്ദ് നടത്തും. ഇന്‍ഷുറന്‍സ് പ്രീമിയം കുത്തനെ കൂട്ടിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ബന്ദ്.

ഒരുമാനദണ്ഡവുമില്ലാതെ 50 ശതമാനം വരെയാണ് പ്രീമിയം വര്‍ധിപ്പിച്ചത. ഇത് ഇന്‍ഷുറന്‍സ് കമ്പനികളെയും സ്വകാര്യ പണമിടപാട് കോര്‍പറേറ്റ് സ്ഥാപനങ്ങളെയും സഹായിക്കുന്നതും വാഹന ഉപഭോക്താക്കളെ കൊള്ളയടിക്കുന്നതുമാണെന്ന് അസോസിയേഷന്‍ ആരോപിച്ചു.

ബുധനാഴ്ച ഇന്‍ഷുറന്‍സ് ഓഫിസുകളില്‍ പ്രീമിയം അടക്കാതെ ജനങ്ങളും തൊഴിലാളികളും ബന്ദില്‍ സഹകരിക്കണമെന്ന് സമിതി ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x