പരാതികള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും മറ്റ് വിവരങ്ങള്‍ അറിയാനും കൈമാറാനും പ്രധാന പട്ടണങ്ങളില്‍ എടിഎം കിയോസ്കുകളുടെ രൂപത്തിലാകും ഈ ‘അദൃശ്യ പൊലീസ് സ്റ്റേഷന്’ വരിക. ഇതിനുള്ള പ്രാഥമികപ്രവര്‍ത്തനം ആരംഭിച്ചതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു.
ഗ്രോബാഗിലെ കൃഷി രീതി കൃഷി വകുപ്പ് നിര്‍ത്തുന്നു. പകരം മണ്‍ചട്ടി വ്യാപകമാക്കാനാണ് തീരുമാനം. പ്ലാസ്റ്റിക്ക് ഉയര്‍ത്തുന്ന പരിസ്ഥിതി മലിനീകരണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.
ഓട്ടോറിക്ഷകള്‍ക്ക് പിന്നാലെയാണ് നഗരത്തിലെ സ്വകാര്യ ബസുകളിലും ടാക്സി സര്‍വീസുകളിലും ഡിജിറ്റല്‍ രൂപത്തില്‍ പണമടയ്ക്കാനുള്ള സംവിധാനം വരുന്നത്. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെഹിക്കിള്‍ എസ്ടി എന്ന സ്വകാര്യ ഏജന്‍സിയാണ് മാറ്റത്തിന് പിന്നില്‍. ബസുകളില്‍ തിങ്കളാഴ്ച മുതല്‍ സംവിധാനം നിലവില്‍ വരും.
രാജ്യത്തെു മുസ്ലിം സ്ത്രീകള്‍ മുത്തലാഖിന്റെ കാര്യത്തില്‍ വിവേചനത്തിന് ഇരയാവുകയാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. മുസ്ലിം രാജ്യങ്ങള്‍ പോലും ഇത്തരം മുത്തലാഖ് അംഗീകരിക്കുന്നില്ലെന്ന് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് പറഞ്ഞു.
മേളയിലെ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം മുഹമ്മദ് ദിയാദ് സംവിധാനം ചെയ്ത ക്ലാഷ് എന്ന ഈജിപ്ഷ്യന്‍ ചിത്രത്തിന്. മികച്ച സംവിധാനത്തിനുള്ള രജതചകോരം ക്ലെയര്‍ ഒബ്സ് ക്വുര്‍ സംവിധാനം ചെയ്ത യെസിം ഒസ്ത ലാഗുനാണ്. നിശാഗന്ധിയില്‍ നടന്ന വര്‍ണാഭമായ സമാപനച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്കാരങ്ങള്‍ സമ്മാനിച്ചത്.
ഡിസംബര്‍ ഒമ്പതിനാണ് ചലച്ചിത്രമേള ആരംഭിച്ചത്. സമാപന ചടങ്ങില്‍ ക്ഷണക്കത്തുള്ളവര്‍ക്ക് മാത്രമാണ് പ്രവേശനം. നിലവില്‍ ഗെസ്റ്റുകളടക്കം 3,000 പേരെ മാത്രമേ നിശാഗന്ധിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയൂ.
ഈ മാസം തന്നെ ട്രഷറികളില്‍ അക്കൗണ്ട് എടുക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരോടും അധ്യാപകരോടും ആവശ്യപ്പെട്ടിട്ടുണ്ട്. ജനുവരി മുതല്‍ ശമ്പളം ട്രഷറി അക്കൗണ്ട് വഴിയാകുമെന്നാണ് അറിയിച്ചിരിക്കുന്നത്.
നോട്ട് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പത്ത് ദിവസമായി നടത്തിയിരുന്ന ചെറായി ബീച്ച് ടൂറിസം മേള ഒറ്റ ദിവസമായി ചുരുക്കിയതായി സംഘാടക സമിതിഭാരവാഹികള്‍ അറിയിച്ചു. ജനകീയ പങ്കാളിത്തത്തില്‍ ജില്ലയിലെ പ്രശസ്ത ബീച്ചായ ചെറായിയില്‍ 16 വര്‍ഷമായി നടന്നുവരുന്നതായിരുന്നു ടൂറിസം മേള.
നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വ്വീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം വഴുതക്കാട് സര്‍ക്കാര്‍ വനിത കോളേജില്‍ ഡിസംബര്‍ 29 ന് മെഗാ തൊഴില്‍ മേള സംഘടിപ്പിക്കും.
വ്യത്യസ്ത പാക്കേജുകളിലുള്ള മികച്ച സിനിമകള്‍ അവസാന വട്ടം കാണാനുള്ള തിരക്കിലാകും ഇന്ന് ചലച്ചിത്ര ആസ്വാദകര്‍. സമാപന ദിവസമായ നാളെ അഞ്ച് മണിയോടെ പ്രദര്‍ശനങ്ങള്‍ അവസാനിക്കും. ഏഴാമത്തെ ദിവസമായ ഇന്ന് 62 സിനിമകളാണ് 13 തീയറ്ററുകളിലായി പ്രദര്‍ശിപ്പിക്കുക.