കറന്‍സി പ്രതിസന്ധിയെ മറികടക്കാന്‍ ഡിജിറ്റല്‍ പണമിടപാട് വ്യാപകമാക്കുന്നതിനായുള്ള കേന്ദ്രപദ്ധതി മലപ്പുറം ജില്ലയില്‍ വ്യാപകമാക്കുന്നു. ജില്ലയില്‍ നടപ്പാക്കുന്ന എന്റെ മലപ്പുറം, ഡിജിറ്റല്‍ മലപ്പുറം പദ്ധതിയുടെ ലോഗോ പ്രകാശനം പി. ഉബൈദുള്ള എം.എല്‍.എ. നിര്‍വ്വഹിച്ചു.
തിരുവനന്തപുരത്ത് വിക്രം സാരാഭായ് സ്പേസ് സെന്ററിലെ ഡോപ്ലര്‍ റഡാര്‍ പ്രവര്‍ത്തനം തുടങ്ങി. കൊച്ചിയില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച റഡാര്‍ പരീക്ഷണ ഘട്ടത്തിലാണ്. വടക്കന്‍ ജില്ലകള്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ മംഗലാപുരത്ത് ഡോപ്ലര്‍ റഡാര്‍ സ്ഥാപിക്കാനുള്ള ഒരുക്കങ്ങളും തുടങ്ങി.
നോട്ട് പിന്‍വലിക്കല്‍ പദ്ധതി നടപ്പിലായതുകൊണ്ട് മോട്ടാര്‍ വാഹന വകുപ്പ് നല്കുന്ന സേവനങ്ങള്‍ക്ക് ആവശ്യമായ പണമിടപാടുകള്‍ നടത്താനായി ഓണ്‍ലൈന്‍/ഇ-പെയ്മെന്റ് മാര്‍ഗങ്ങള്‍ അവലംബിക്കാമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണല്‍ അറിയിച്ചു.
രാത്രി 7.25ന് പുറപ്പെടുന്ന 16604 തിരുവനന്തപുരം മംഗലുരു മാവേലി എക്സ്പ്രസ്, രാത്രി 10 മണിക്ക് പുറപ്പെടുന്ന 16188 എറണാകുളം കാരൈക്കല്‍ എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്. അഞ്ച് ട്രെയിനുകള്‍ വൈകി പുറപ്പെടും.
കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ ബാല സ്വാസ്ത്യ കാര്യക്രം (ആര്.ബി.എസ്.കെ) പദ്ധതി പ്രകാരമുള്ള ഈസേവനം കൂടുതല്‍ ജനകീയമാക്കാനാണ് ദേശീയ ആരോഗ്യ ദൗത്യം അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. സംസ്ഥാനത്ത് ഈ സേവനം പൂര്‍ണമായും കാര്യക്ഷമമല്ലാതിരുന്ന സാഹചര്യത്തിലാണ് നിര്‍ദേശം.
പൊതുമേഖലാ പെട്രോള്‍ കമ്പനികളുടെ പമ്പുകളില്‍ കാര്‍ഡ് ഇടപാട് നടത്തുന്നവര്‍ക്കാണ് ഈ ഇളവ് ലഭിക്കുന്നത്. അതേസമയം കാര്‍ഡ് ഇടപാടിനാകട്ടെ ചില ബാങ്കുകള്‍ രണ്ടര ശതമാനം വരെ സര്‍ചാര്‍ജ് ഈടാക്കുന്നുമുണ്ട്. ഇത് മൂലം മുക്കാല്‍ ശതമാനം വിലക്കിഴിവ് അപ്രസക്തമാകുന്നു.
വ്യാഴാഴ്ച വരെ മഴയുണ്ടായേക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തല്‍. സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്ന് മഴ പെയ്തു. ബുധനാഴ്ചയും വ്യാഴാഴ്ചയും മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴ ലഭിക്കും.
ശബരിമലയിലേക്കുളള തീര്‍ത്ഥാടകരുടെ വാഹനങ്ങളില്‍ അധികമായി ഡ്രൈവര്‍മാര്‍ ഉണ്ടായിരിക്കണമെന്ന് ഗതാഗത വകുപ്പ് അധികൃതര്‍ അറിയിച്ചു.
ഗ്രാമപ്രദേശങ്ങളിലെ എടിഎമ്മുകളില്‍ കഴിഞ്ഞ ദിവസം തന്നെ പണം തീര്‍ന്നിരുന്നു. അവധി വരുന്ന സാഹചര്യത്തില്‍ പണം നിറയ്ക്കാനുള്ള സംവിധാനം ബാങ്കധികൃതര്‍ ഒരുക്കിയില്ലെന്ന് ആക്ഷേപമുയരുന്നുണ്ട്.
വൈകിട്ട് 6.30ന് ഫോര്‍ട്ട് കൊച്ചിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ബിനാലെ ഉദ്ഘാടനം ചെയ്യും. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്, സാംസ്കാരിക മന്ത്രി എ കെ ബാലന്, മുന്‍ സാംസ്കാരിക മന്ത്രി എം എ ബേബി എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.