Currency

സംസ്ഥാനത്ത് വെര്‍ച്വല്‍ പൊലീസ് സ്റ്റേഷന്‍ പദ്ധതി വരുന്നു

സ്വന്തം ലേഖകന്‍Sunday, December 18, 2016 7:45 am

പരാതികള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും മറ്റ് വിവരങ്ങള്‍ അറിയാനും കൈമാറാനും പ്രധാന പട്ടണങ്ങളില്‍ എടിഎം കിയോസ്‌കുകളുടെ രൂപത്തിലാകും ഈ 'അദൃശ്യ പൊലീസ് സ്റ്റേഷന്‍' വരിക. ഇതിനുള്ള പ്രാഥമികപ്രവര്‍ത്തനം ആരംഭിച്ചതായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

തിരുവനന്തപുരം: സംസ്ഥാനത്ത് വെര്‍ച്വല്‍ പൊലീസ് സ്റ്റേഷന്‍ പദ്ധതി വരുന്നു. പരാതികള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും മറ്റ് വിവരങ്ങള്‍ അറിയാനും കൈമാറാനും പ്രധാന പട്ടണങ്ങളില്‍ എടിഎം കിയോസ്‌കുകളുടെ രൂപത്തിലാകും ഈ ‘അദൃശ്യ പൊലീസ് സ്റ്റേഷന്‍’ വരിക. ഇതിനുള്ള പ്രാഥമികപ്രവര്‍ത്തനം ആരംഭിച്ചതായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. പരീക്ഷണാടിസ്ഥാനത്തിലുള്ള ഈ പദ്ധതിയുടെ മാതൃക കഴിഞ്ഞദിവസം ഡല്‍ഹിയില്‍ പ്രദര്‍ശിപ്പിച്ചു. വിവിധ പൊലീസ് സേവനങ്ങള്‍ വിരല്‍ത്തുമ്പിലെത്തിക്കാനുള്ള ‘തുണ’ പോര്‍ട്ടലും ഉടന്‍ ആരംഭിക്കും.

പൊലീസ് സ്റ്റേഷനിലെ പ്രധാന പ്രവര്‍ത്തനങ്ങളെല്ലാം എടിഎം മാതൃകയിലുള്ള കിയോസ്‌ക് വഴി ലഭ്യമാക്കാനാണ് പദ്ധതിയിടുന്നത്. പരാതികള്‍ ടൈപ്പ് ചെയ്ത് അയക്കുന്നതിനൊപ്പം ശബ്ദം റെക്കോഡ് ചെയ്ത് അയക്കാനുള്ള സംവിധാനം അവിടെയൊരുക്കും. അതിനായി ടൈപ്പ് ചെയ്യാനുള്ള കീപാഡിനൊപ്പം വീഡിയോ റെക്കോഡിനുള്ള സംവിധാനം കിയോസ്‌കിലുണ്ടാകും. പരാതികള്‍ ഫോട്ടോ സഹിതം അതാത് പൊലീസ് ഓഫീസര്‍മാര്‍ക്ക് ലഭിക്കും. ആവശ്യമെങ്കില്‍ പൊലീസ് ഓഫീസര്‍മാരുമായി പരാതിക്കാരന് ചാറ്റ് ചെയ്യാനാകും.

പരാതിയുടെ തല്‍സ്ഥിതി അറിയാന്‍ കിയോസ്‌കില്‍ സംവിധാനമൊരുക്കും. എന്നാല്‍, ഇതുവഴി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ പൊലീസ് ആക്ടില്‍ ചെറിയ ഭേദഗതി വേണ്ടിവരും. ഇക്കാര്യം ചര്‍ച്ചചെയ്തുവരികയാണെന്ന് പൊലീസ് മേധാവി പറഞ്ഞു. മാത്രമല്ല, ഇതിനായി പ്രത്യേക സോഫ്റ്റ്‌വെയറും തയ്യാറാക്കണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

9 thoughts on “സംസ്ഥാനത്ത് വെര്‍ച്വല്‍ പൊലീസ് സ്റ്റേഷന്‍ പദ്ധതി വരുന്നു”

  1. Patsy says:

    Wonderful beat ! I wish to apprentice at the same time as you amend your website, how can i subscribe for a weblog website?

    The account aided me a appropriate deal. I have been tiny bit familiar of this your broadcast provided vivid
    clear idea

  2. Leanna says:

    Hello, after reading this awesome post i am too glad to share my familiarity here with colleagues.

  3. Hello my friend! I wish to say that this post is awesome, great
    written and come with almost all vital infos.
    I’d like to see more posts like this .

  4. Nice post. I learn something totally new and challenging on websites I stumbleupon every
    day. It’s always helpful to read content from other writers and practice a little something from other web
    sites.

Comments are closed.

Top
x