നെയ്യാറ്റിന്‍കര കൊല്ലയില്‍ പഞ്ചായത്തിലെ കളത്തറയ്ക്കല്‍ പാടശേഖരത്തില്‍ വിത്തെറിഞ്ഞ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഇടപാടു നടക്കുന്ന എസ്ബിടി, എസ്ബിഐ എടിഎമ്മുകളില്‍ ഇപ്പോള്‍ 2000 രൂപ മാത്രമാണുള്ളത്. ചുരുക്കം ചില എടിഎമ്മുകളില്‍ 100 രൂപ നിറയ്ക്കുന്നുണ്ടെങ്കിലും മണിക്കൂറുകള്‍ക്കകം കാലിയാകുന്നു.
കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങളില്‍നിന്ന് സംരക്ഷിക്കാനായി 2012ല്‍ നിലവില്‍ വന്ന പോക്സോ ആക്ട് പ്രകാരം 2015ലെ ആകെ ലൈംഗികാതിക്രമങ്ങളുടെ എണ്ണം 1,569 ആണ്. ഈ വര്‍ഷം ആഗസ്റ്റ് വരെ റിപ്പോര്‍ട്ട് ചെയ്തത് 1,375 കേസുകളാണ്.
രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് പാസ് വിതരണം ഇന്നാരംഭിക്കും. തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തെ തുടര്‍ന്ന് മാറ്റി വച്ച പാസ് വിതരണമാണ് ഇന്ന് നടക്കുന്നത്.
പഴയ മാതൃകയിലുള്ള അള്‍ട്രാ വയലറ്റ് ലൈറ്റ് യന്ത്രമാണ് പ്രാഥമിക ബാങ്കുകളില്‍ ഉള്ളതെങ്കിലും ജില്ലാ ബാങ്കുകളില്‍ ഇതിന്റെ പുതിയ മാതൃകയിലുള്ള യന്ത്രവുമുണ്ട്. നോട്ടെണ്ണാനും കള്ളനോട്ട് തിരിച്ചറിയാനും സംവിധാനമുള്ളതാണ് ഇത്. ഇതിനു പുറമെയാണ് മുറ തെറ്റാതെ നടക്കുന്ന പരിശീലനങ്ങള്‍.
36രാജ്യങ്ങളില്‍ നിന്നായി 97കലാകാരന്മാരാണ് ഇത്തവണ ബിനാലെയ്ക്ക് എത്തുന്നത്. ഉള്‍ക്കാഴ്ചകളുരുവാകുന്നിടം എന്നതാണ് ഇത്തവണത്തെ ബിനാലെ പങ്കുവയ്ക്കുന്ന ആശയം.
പ്രൊഫഷണല്‍ കോളജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ചൊവ്വാഴ്ച കേരള സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. കേരള, എം.ജി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വ്വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.
ഒരാഴ്ച നീണ്ട് നില്ക്കുന്ന കലാമാമാങ്കമാണ് സംസ്ഥാന സ്കൂള്‍ കലോത്സവത്തോടനുബന്ധിച്ച് നടക്കുന്നത്. കണ്ണൂര്‍ ജില്ലയിലാണ് ഇത്തവണത്തെ കലോത്സവം. കണ്ണൂര്‍ പൊലീസ് സ്റ്റേഡിയം മുഖ്യ വേദിയാകും.
സംസ്ഥാനത്ത് 2014 മുതല്‍ മാവോവാദി സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടതോടെയാണ് യു.എ.പി.എയും വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയത്. 22 കേസുകള്‍ മാവോവാദി ആശയ പ്രചാരണം നടത്തിയതിന്റെ പേരിലാണ്.
പദ്ധതിയുടെ ഭാഗമായി ഹൈസ്കൂള്‍ തലത്തില്‍ ഓരോ കുട്ടിക്കും ലാപ്ടോപ്പുകള് നല്‍കും. യു.പി, പ്രൈമറി ക്ലാസുകളുടെ നവീകരണം അടുത്ത ഘട്ടത്തിലേ ഉണ്ടാകു. മധ്യവേനല്‍ അവധിക്കാലത്ത് നവീകരണം ആരംഭിക്കും.