തിരുവനന്തപുരം: ഗവണ്മെന്റ്/എയ്ഡഡ് ആര്‍ട്സ് സയന്‍സ് കോളേജുകളിലേയും സര്‍വകലാശാല വകുപ്പുകളിലെയും വിദ്യാര്‍ത്ഥികളില്‍ നിന്നും 2016-17 അദ്ധ്യയന വര്‍ഷത്തേയ്ക്കുളള കേരള സ്റ്റേറ്റ് മെരിറ്റ് സ്കോളര്‍ഷിപ്പിന് (ഫ്രഷ്/റിന്യൂവല്‍) ഓണ്‍ലൈന്‍ വഴിയുളള അപേക്ഷകള്‍ ക്ഷണിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റായ www.dcescholarship.kerala.gov.inല്‍ ലഭ്യമാണ്. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാനതീയതി ഡിസംബര്‍ 20.
കേരള നിയമസഭയുടെ പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച സമിതി ഡിസംബര്‍ 13 ന് രാവിലെ 11ന് കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.
1000 വാട്ട് വരെ കണക്റ്റഡ് ലോഡും മാസം 40 യൂണിറ്റ് വരെ ഉപയോഗമുള്ളവരുമായ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് നിരക്ക് വര്‍ധനയില്ല. ഗ്രാമീണ കുടിവെള്ള യൂണിറ്റുകള്‍ക്ക് ഗാര്‍ഹിക നിരക്കില്‍ വൈദ്യുതി നല്‍കും.
നോട്ട് നിരോധനത്തെ തുടര്‍ന്ന് ഇപ്പോഴും നോട്ട് ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ ഈ മൂന്ന് അവധികള്‍ ജനജീവിതത്തെ കാര്യമായി തന്നെ ബാധിക്കും.
കൊണ്ടോട്ടി, വള്ളുവമ്പ്രം എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. രാവിലെ 6.20നും 6.30നുമിടയിലാണ് സംഭവം.
നബാര്‍ഡ് റിപ്പോര്‍ട്ടില്‍ കേരളത്തിലെ സഹകരണ ബാങ്കുകള്‍ കെവൈസി മാനദണ്ഡം പാലിക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അക്കാര്യം സത്യവാങ്മൂലത്തിലൂടെ ജില്ലാ ബാങ്കുകള്‍ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്.
അഞ്ചുകോടി രൂപയും പ്രശസ്തിപത്രവും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്. അവാര്‍ഡ് തുക സര്‍വകലാശാലയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കു വിനിയോഗിക്കാം.
62 രാജ്യങ്ങളില്‍ നിന്നായി 185 ചിത്രങ്ങളാണ് ഇത്തവണ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. കുടിയേറ്റവും പലായനവുമാണ് ഇത്തവണത്തെ രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രമേയം.
സ്വകാര്യ കോളജില്‍ ജോലി ചെയ്ത് ശമ്പളം പറ്റിയെന്ന് കാണിച്ചു സമര്‍പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നിലപാടറിയിച്ചത്. എന്നാല്‍ ജേക്കബ് തോമസ് ചട്ട ലംഘനം നടത്തിയിട്ടില്ലെന്ന് കാണിച്ച് കോടതി ഹര്‍ജി തള്ളുകയായിരുന്നു.
ക്ഷേത്ര കാര്യത്തില്‍ തന്ത്രിയുടെ തീരുമാനമാണ് അന്തിമം. എക്സിക്യൂട്ടീവ് ഓഫിസര്‍ക്ക് ഇക്കാര്യത്തില്‍ ഇടപെടാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.