Currency

സംസ്ഥാനത്തെ ക്ലാസ്‌റൂം ഡിജിറ്റലൈസേഷന് 700 കോടി

സ്വന്തം ലേഖകന്‍Monday, December 5, 2016 11:29 am

തിരുവന്തപുരം: സംസ്ഥാനത്തെ ഹൈസ്‌കൂള്‍ ക്ലാസ്മുറികള്‍ ഡിജിറ്റലൈസേഷനാക്കുന്നു. പദ്ധതിയുടെ ഭാഗമായി ഹൈസ്‌കൂള്‍ തലത്തില്‍ ഓരോ കുട്ടിക്കും ലാപ്‌ടോപ്പുകള്‍ നല്‍കും. യു.പി, പ്രൈമറി ക്ലാസുകളുടെ നവീകരണം അടുത്ത ഘട്ടത്തിലേ ഉണ്ടാകു. മധ്യവേനല്‍ അവധിക്കാലത്ത് നവീകരണം ആരംഭിക്കും. പദ്ധതി നടപ്പാക്കുന്നതിനായി 700 കോടി രൂപ ചിലവഴിക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് വ്യക്തമാക്കി. കെ.എസ്.ടി.എ. കൊച്ചിയില്‍ സംഘടിപ്പിച്ച സംസ്ഥാന വിദ്യാഭ്യാസ സംഗമം ഉദ്ഘാടനം ചെയ്യുകയായയിരുന്നു ധനമന്ത്രി.

സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കണം അതിനായി രക്ഷകര്‍ത്താക്കളും സ്‌കൂളുകളും തദ്ദേശഭരണ സ്ഥാപനങ്ങളും ഒരുപോലെ ഇടപെടണം. പ്രാഥമിക തലത്തില്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്ലരീതിയില്‍ നല്‍കുക, സ്‌കൂളുകളില്‍ നിന്നുള്ള കുട്ടികളുടെ കൊഴിഞ്ഞു പോക്ക് ഒഴിവാക്കുക, കുട്ടികള്‍ക്ക് ആവശ്യമായിട്ടുള്ള കൗണ്‍സിലിംഗ് നല്‍കുക തുടങ്ങിയവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ഇതിനെല്ലാം പുറമെ സ്‌കൂളുകളുടെ ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി സ്‌കൂളുകളും, ജനങ്ങളും, സര്‍ക്കാരും ഒരുപോലെ കൈകോര്‍ക്കണം. ജനകീയ മോണിറ്ററിംഗ് ക്ലാസുകളുടെ കമ്പ്യൂട്ടര്‍ വത്ക്കരണം, അടച്ചുറപ്പുള്ള കെട്ടിടങ്ങള്‍ തുടങ്ങിയവയും ഇതിലൂടെ സാധ്യമാക്കാനാകുമെന്ന് ധനമന്ത്രി പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x