വിക്ടോറിയയില്‍ ദയാവധത്തിനുള്ള നിയമം പ്രാബല്യത്തില്‍ വന്നു. 2017ല്‍ ഇതിനായി സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ നിയമം ബുധനാഴ്ച പ്രാബല്യത്തില്‍ വന്നു. അധിക കാലം ജീവിച്ചിരിക്കില്ല എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ, മാരകരോഗം ബാധിച്ച വിക്ടോറിയക്കാര്ക്കാണ് ജൂണ്‍ 19 മുതല്‍ ദയാവധത്തിനായി ആവശ്യപ്പെടാവുന്നത്. ഇതോടെ ഓസ്ട്രേലിയയില്‍ ദയാവധം നിലവിലുള്ള ഏക സംസ്ഥാനമായി മാറുകയാണ് വിക്ടോറിയ.
ന്യൂ സൗത്ത് വെയില്‍സില്‍ പൊതുമേഖലയ്ക്കുള്ള ഫണ്ടില്‍ 3.2 ബില്യണ്‍ ഡോളര്‍ വെട്ടിക്കുറയ്ക്കുമെന്നും സംസ്ഥാനത്തെ മൊത്തം പൊതുമേഖലാ ജീവനക്കാരുടെ എണ്ണത്തില്‍ ഒരു ശതമാനത്തിന്റെ കുറവ് വരുത്തുമെന്നും ട്രഷറര്‍ ഡൊമിനിക് പെറോറ്റെറ്റ് അറിയിച്ചു. നിലവില്‍ 330,000ഓളം ജീവനക്കാരാണ് സംസ്ഥാനത്ത് പൊതുമേഖലയിലുള്ളത്. ഫലത്തില്‍ 2000 മുതല്‍ 3000 വരെ പേര്‍ക്ക് സംസ്ഥാനത്ത് ജോലി നഷ്ടമാകും.ചൊവ്വാഴ്ച അവതരിപ്പിച്ച സംസ്ഥാന ബജറ്റിലാണ് ന്യൂ സൗത്ത് വെയില്‍സും സൗത്ത് ഓസ്ട്രേലിയയും ചെലവു കുറയ്ക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചത്.
ജൂണ്‍ 19 മുതല്‍ വിക്ടോറിയയില്‍ ദയാവധം അനുവദനീയമാകുകയാണ്. ദയാവധം നിയമവിധേയമാക്കിക്കൊണ്ടുള്ള നിയമം 2017 നവംബര്‍ 29ന് വിക്ടോറിയന്‍ പാര്‍ലമെന്റ് പാസാക്കിയിരുന്നു. ഈ നിയമം നടപ്പിലാക്കുന്ന ഓസ്ട്രേലിയയിലെ ആദ്യ സംസ്ഥാനമാണ് വിക്ടോറിയ.
നിരക്കില്‍ 0.25 ശതമാനത്തിന്റെ കുറവു കൂടി വരുത്താന്‍ തീരുമാനിച്ചതായി റിസര്‍വ് ബാങ്ക് ചൊവ്വാഴ്ച അറിയിച്ചു. ഇതോടെ 1.25 ശതമാനം എന്ന ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പലിശനിരക്കിലേക്കാണ് രാജ്യം എത്തിയിരിക്കുന്നത്. മൂന്നു വര്‍ഷത്തിനുശേഷമാണ് പലിശ നിരക്കില്‍ റിസര്‍വ് ബാങ്ക് മാറ്റം വരുത്തിയിരിക്കുന്നത്. 2016 ഓഗസ്റ്റിലായിരുന്നു പലിശ നിരക്ക് അവസാനമായി കുറച്ചത്.
ഓസ്ട്രേലിയയില്‍ മിനിമം വേതനത്തില്‍ വര്‍ധനവ്. മിനിമം വേതനത്തില്‍ മൂന്ന് ശതമാനം വര്‍ദ്ധനവാണ് ഫെയര്‍വര്‍ക്ക് കമ്മീഷന് പ്രഖ്യാപിച്ചിരിക്കുന്നത്. ഓസ്ട്രേലിയയില്‍ ജോലി ചെയ്യുന്ന 2.2 മില്യണ്‍ തൊഴിലാളികള്‍ക്ക് ആശ്വാസം നല്‍കിക്കൊണ്ടാണ് ഈ വര്‍ദ്ധനവ്. ഇതോടെ രാജ്യത്തെ ഏറ്റവും കുറഞ്ഞ ശമ്പള നിരക്കില്‍ ജോലിചെയ്യുന്നവര്‍ക്ക് ആഴ്ചയില്‍ 21.60 ഡോളര്‍ ശമ്പളവര്‍ദ്ധനവ് ലഭിക്കും.
സിഡ്നി, ബ്ലൂ മൗന്‍ടെയ്ന്‍സ്, ഇലവാര തുടങ്ങിയ ഗ്രെയ്റ്റര്‍ സിഡ്നി മേഖലയിലെ എല്ലാ വീടുകള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കും ഈ നിയന്ത്രണം ബാധകമാകും. ഒരു ദശാബ്ദത്തിന് ശേഷമാണ് ജലോപയോഗത്തിന് ഇത്തരത്തിലൊരു നിയന്ത്രണം സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്നത്.
തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസന്റെ ട്വീറ്റ്. ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ മോദിയുടെ വിജയം സഹായിക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചുകൊണ്ടാണ് മോറിസന് ട്വീറ്റ് ചെയ്തത്.
രാജ്യത്ത് 44,160 പേര്‍ക്കാണ് ഇതുവരെ ഫ്ലൂ ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് 63 പേര് ഇതിനോടകം ഫ്ലൂ ബാധിച്ച് മരണമടഞ്ഞതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതില്‍ വിക്ടോറിയയില്‍ മാത്രം മൂന്ന് കുട്ടികളുള്‍പ്പെടെ 26 പേരും സൗത്ത് ഓസ്ട്രേലിയയില്‍ 27 പേരുമാണ് മരണമടഞ്ഞത്.
അപ്രതീക്ഷിത വിജയവുമായി ലിബറല്‍ സഖ്യം അധികാരത്തിലെത്തിയപ്പോള്‍ ഓസ്ട്രേലിയയുടെ 31ാം പ്രധാനമന്ത്രിയായാണ് മോറിസന് വീണ്ടും കസേരയിലേക്കെത്തുന്നത്. ഭാര്യ ജെന്നി മോറിസനും രണ്ടു പെണ്മക്കള്ക്കും ഒപ്പമെത്തിയാണ് സിഡ്നിയിലെ വെന്റ്വര്‍ത്ത് ഹോട്ടലിലുള്ള പാര്‍ട്ടി ആസ്ഥാനത്ത് അദ്ദേഹം പ്രവര്‍ത്തകരെ കണ്ടത്.
വിക്ടോറിയയിലെ ഹോര്‍ഷത്ത് താമസിക്കുന്ന അരുണ്‍ തോമസിനാണ് അവാര്‍ഡ് ലഭിച്ചത്. സാമൂഹ്യസേവനരംഗത്ത് മികച്ച സംഭാവനകള്‍ നല്കുന്ന 29 വയസ്സും അതില്‍ താഴെയും പ്രായമായവര്‍ക്കായി അവാര്‍ഡ്സ് ഓസ്ട്രേലിയ നല്കുന്ന അവാര്‍ഡാണ് യംഗ് അച്ചീവര്‍ അവാര്‍ഡ്. മികച്ച നേതൃത്ത്വത്തിലൂടെ സമൂഹത്തില്‍ നല്ലരീതിയില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നതിനാണ് അരുണിനെ ഈ അവാര്‍ഡിനായി തെരഞ്ഞെടുത്തത്.