
ഓസ്ട്രേലിയ: തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്റെ ട്വീറ്റ്. ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ മോദിയുടെ വിജയം സഹായിക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചുകൊണ്ടാണ് മോറിസന്‍ ട്വീറ്റ് ചെയ്തത്.
അഭിനന്ദനമേകിയ മോറിസന് മോദി നന്ദി പറഞ്ഞു. ഓസ്ട്രേലിയയില്‍ കഴിഞ്ഞയാഴ്ച നടന്ന ഫെഡറല്‍ തെരഞ്ഞെടുപ്പിലൂടെ വീണ്ടും പ്രധാനമന്ത്രി പദത്തിലേക്കെത്തിയ മോറിസനെ മോദിയും അഭിനന്ദിച്ചിരുന്നു.
ഓസ്ട്രേലിയക്ക് പുറമെ വിവിധ ലോകരാഷ്ട്രങ്ങള്‍ മോദിക്ക് അഭിനന്ദന സന്ദേശങ്ങള്‍ അയച്ചു. ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഹിന്ദിയിലും ഹീബ്രൂ ഭാഷയിലും ട്വീറ്റ് ചെയ്തു. മോദിയുടെ തിരിച്ചു വരവ് ഇന്ത്യ- അമേരിക്ക ബന്ധത്തിന് ആക്കം കൂട്ടുമെന്ന് പ്രതീക്ഷിക്കുന്നതായാണ് അമേരിക്കന്‍ പ്രധാനമന്ത്രി ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റ്.
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, ശ്രീ ലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന, ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങ് തുടങ്ങിയ നേതാക്കള്‍ ട്വീറ്ററിലൂടെ അഭിനന്ദന സന്ദേശങ്ങള്‍ അയച്ചപ്പോള്‍ മറ്റു ചില നേതാക്കള്‍ നേരിട്ട് ഫോണിലൂടെയാണ് ചരിത്ര വിജയത്തില്‍ മോദിയെ അഭിനന്ദിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.