ഓസ്ട്രേലിയന്‍ പാര്‍ലമെന്റിലെ ആദ്യ വനിത അംഗമായ ഈഡിത്ത് കോവന്റെ ചിത്രവും അവരുടെ പ്രഭാഷണശകലവും രേഖപ്പെടുത്തിയതായിരുന്നു നോട്ട്. കോവന്റെ പ്രഭാഷണത്തില്‍ ‘responsibility’ എന്ന വാക്ക് പരാമര്‍ശിക്കുന്നിടത്ത് ‘responsibilty’ എന്നാണ് പ്രിന്റ് ചെയ്തത്. ‘L’ കഴിഞ്ഞുള്ള ‘I’ നഷ്ടപ്പെട്ടുപോയി.
പുതിയ നിയമ പ്രകാരം ഡ്രൈവര്‍ മദ്യപിച്ചതായി പരിശോധനയില്‍ കണ്ടെത്തിയാല്‍ മൂന്ന് മാസത്തേക്കാണ് ലൈസന്‍സ് റദ്ദാക്കുന്നത്. കൂടാതെ കുറഞ്ഞത് 561 ഡോളര്‍ പിഴയും ഈടാക്കും. മദ്യപിച്ച് വാഹനമോടിക്കുന്നതിന് ആദ്യമായി പിടിയിലാകുന്നവര്‍ക്കും നിയമം ബാധകമാണെന്ന് ഗതാഗത മന്ത്രി മെലിന്‍ഡ പവേയ് അറിയിച്ചു.
കറി ക്ലബ് ഇന്ത്യന്‍ റെസ്റ്റോറന്റിനെതിരെയാണ് കേസെടുക്കുകയും 25,000 ഡോളര്‍ പിഴയീടാക്കുകയും ചെയ്തത്. ഉപഭോക്താക്കള്‍ക്ക് ഇവിടെ കൈ കഴുകാനും മറ്റും ആവശ്യമായ സൗകര്യം നല്‍കിയിട്ടില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. മാലിന്യം നിക്ഷേപിക്കുന്നതിലും വീഴ്ചകള്‍ വരുത്തിയിട്ടുള്ളതായി കണ്ടെത്തിയ സാഹചര്യത്തിലാണ് പിഴ ചുമത്തിയത്.
2018 ജൂണിലെ കണക്കുകള്‍ പ്രകാരം 592,000 ഇന്ത്യക്കാരാണ് ഇപ്പോള്‍ ഓസ്ട്രേലിയയിലുള്ളത്. 2016ലെ സെന്‍സസ് അനുസരിച്ച് ഓസ്ട്രേലിയയിലുള്ള ഇന്ത്യക്കാരുടെ എണ്ണം 455,389 ആയിരുന്നു. നിലവിലെ കണക്ക് പ്രകാരം 30 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഓസ്ട്രേലിയയിലേക്ക് ഏറ്റവും കൂടുതല്‍ കുടിയേറ്റം നടത്തുന്ന രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്താണ് ഇപ്പോള്‍ ഇന്ത്യ.
ഓസ്ട്രേലിയയിലെ ഏകദേശം എല്ലാ വിസകളുടെയും അപേക്ഷാ ഫീസ് കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനം. .4 ശതമാനം വീതമാണ് വിസകളുടെ ഫീസ് കൂട്ടുന്നത്. ജൂലൈ ഒന്നു മുതല്‍ ഇത് നിലവില്‍വരും. വിസിറ്റര്‍ വിസ (സബ്ക്ലാസ് 600) ഒഴികെ മറ്റെല്ലാ വിസകള്‍ക്കും ഫീസ് വര്‍ദ്ധനവ് ബാധകമാണ്. ഈ മാറ്റത്തിലൂടെ നാലു വര്‍ഷം കൊണ്ട് 275 മില്യണ്‍ ഡോളര്‍ സ്വരൂപിക്കാം എന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.
പുതിയ ഉത്തരവ് അനുസരിച്ച് ഈ വര്‍ഷം ജൂലൈ ഒന്ന് മുതല്‍ വര്‍ക്ക്, ആന്‍ഡ് ഹോളിഡേ (സബ്ക്ലാസ് 462), വര്‍ക്കിംഗ് ഹോളിഡേ (സബ്ക്ലാസ് 417) എന്നീ വിസ ഹോള്‍ഡര്‍മാര്‍ക്ക് മൂന്നാം വര്‍ഷത്തേക്ക് വിസ നീട്ടുന്നതിന് അപേക്ഷിക്കാന്‍ സാധിക്കും. ഇതിനായി അവര്‍ സ്പെസിഫൈഡ് വര്‍ക്കില്‍ അവര്‍ ചുരുങ്ങിയത് ആറ് മാസമെങ്കിലും പൂര്‍ത്തിയാക്കിയിരിക്കണമെന്ന നിബന്ധനയുണ്ട്.
വിക്ടോറിയയില്‍ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവര്‍ ഇനി മൈകി കാര്‍ഡ് കൈവശം കരുതേണ്ട. ഇതിനു പകരമായി പുതിയ മൊബൈല്‍ ടിക്കറ്റിങ് ആപ്പ് രൂപീകരിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ഇത് മാര്‍ച്ച് 28 മുതല്‍ നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
മെല്‍ബണിലെ മൊണാഷ് മൊണാഷ് സര്‍വകലാശാലയില്‍ പഠിക്കുന്ന കൃതിക എന്ന ഇന്ത്യന്‍ വംശജക്കാണ് മര്‍ദ്ദനമേറ്റത്. ഞായറാഴ്ച വെളുപ്പിനെ അഞ്ച് മണിക്ക് ഓക്ലിയില്‍ വച്ചാണ് സംഭവം. ആക്രമണം വംശീയമാണെന്ന് വിദ്യാര്‍ത്ഥിനി ആരോപിച്ചു.
തൊഴിലാളികള്‍ക്ക് നീതിപൂര്‍വകമായ വേതന സേവന വ്യവസ്ഥകള്‍ ആവശ്യപ്പെട്ടാണ് വിവിധ യൂണിയനുകളുടെ കൂട്ടായ്മയായ ഓസ്ട്രേലിയന്‍ കൗണ്‍സില്‍ ഓഫ് ട്രേഡ് യൂണിയന്‍സ് പ്രതിഷേധം സംഘടിപ്പിക്കുന്നതെന്നാണ് സെക്രട്ടറി സാല്ലി മാക് മാനസ് വ്യക്തമാക്കിയിരിക്കുന്നത്.
2018 ഡിസംബറില്‍ 31,200 ഇന്ത്യന്‍ ടൂറിസ്റ്റുകളാണ് ഓസ്ട്രേലിയയിലേക്ക് വന്നത്. ഓസ്ട്രേലിയയിലേക്കുള്ള ഹ്രസ്വകാല സന്ദര്‍ശകരുടെ കാര്യത്തില്‍ 121,100 പേരുടെ കരുത്തുമായി ചൈനയാണ് ഒന്നാം സ്ഥാനത്തുള്ളത്.