പി.സി.ആര് ടെസ്റ്റില്‍ നെഗറ്റീവ് ഫലമുള്ളവരെ മാത്രമേ ഇതുവരെ മറ്റ് എമിറേറ്റുകളില്‍ നിന്ന് അബൂദബിയില്‍ പ്രവേശിക്കാന്‍ അനുവദിച്ചിരുന്നത്. ഇനി മുതല്‍ അതിര്‍ത്തിയില്‍ ഡിപിഐ എന്ന സംവിധാനത്തിലൂടെ കോവിഡ് സാധ്യതയുണ്ടോ എന്ന് പരിശോധിക്കും. സാധ്യതയില്ലാത്തവര്‍ക്ക് യാത്ര തുടരാം. സാധ്യതയുള്ളവരെ പിസിആര്‍ ടെസ്റ്റ് നടത്തി ക്വാറിന്റയിനിലേക്ക് വിടും.
യുഎഇയില്‍ സന്ദര്‍ശക വിസയിലും ടൂറിസ്റ്റ് വിസയിലുമുള്ളവര്‍ക്ക് ആഗസ്റ്റ് 12 നകം പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസന്‍ഷിപ്പ് വ്യക്തമാക്കി. ഐസിഎ വക്താവ് ബ്രിഗേഡിയര്‍ ഖമീസ് അല്‍കഅബിയാണ് ഇക്കാര്യം അറിയിച്ചത്. ജൂലൈ 12 മുതല്‍ ഒരുമാസമാണ് സന്ദര്‍ശകവിസക്കാര്‍ക്ക് പിഴയില്ലാതെ മടങ്ങാനുള്ള സമയം. അതിന് ശേഷം ഇവര്‍ പിഴ നല്‍കേണ്ടി വരും.
കോവിഡ് പശ്ചാത്തലത്തില്‍ വിസാ നിയമത്തില്‍ വരുത്തിയ മാറ്റങ്ങളില്‍ യുഎഇ ഭേദഗതി പ്രഖ്യാപിച്ചു. ജുലൈ 12 മുതല്‍ വിസയുമായി ബന്ധപ്പെട്ട ഫീസുകളും പിഴകളും ഈടാക്കാന്‍ മന്ത്രിസഭ അനുമതി നല്കി. ആറ് മാസത്തില്‍ കൂടുതല്‍ രാജ്യത്തിന് പുറത്ത് നിന്ന താമസവിസക്കാര്‍ക്ക് മടങ്ങിയെത്താനും രേഖകള്‍ ശരിയാക്കാനും ഗ്രേസ് പിരിയഡ് അനുവദിക്കും.
കൊവിഡ് രോഗികളെ തിരിച്ചറിയാനായി പ്രത്യേക പരിശീലനം നല്കിയ പൊലീസ് നായ്ക്കളെ ഉപയോഗിക്കുന്ന സംവിധാനവുമായി യുഎഇ. ആഭ്യന്തര മന്ത്രാലയം ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് കെ9 പൊലീസ് നായ്ക്കളെ ഉപയോഗിച്ച് കൊവിഡ് രോഗികളെ കണ്ടെത്തുന്നതിനായുള്ള ശ്രമങ്ങള്‍ തുടങ്ങിയതായി അറിയിച്ചത്.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണം അബുദാബി, അല്‍ഐന്‍ എന്നിവിടങ്ങളിലെ ബിഎല്‍എസ് കേന്ദ്രങ്ങളില്‍ എത്തേണ്ടതെന്നും വിശദീകരിച്ചു.
യുഎഇയുടെ പുതിയ ബജറ്റ് എയര്‍ലൈന്‍ എയര്‍ അറേബ്യ അബുദാബി ജൂലൈ 14 മുതല്‍ സര്‍വീസ് തുടങ്ങും. ഈജിപ്തിലെ അലക്സാണ്ട്രിയയിലേക്കാണ് ആദ്യ സര്‍വീസ്. 15ന് സൊഹാഗിലേക്കും സര്‍വീസ് നടത്തും. യാത്രക്കാര്‍ക്ക് എയര്‍ അറേബ്യയുടെ വെബ്സൈറ്റില്‍ നിന്ന് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.
പിഴയും ഫീസും അടയ്ക്കാന്‍ ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ പദ്ധതിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഈസി പേയ്മെന്റ് പ്ലാന്‍ അനുസരിച്ച് 1000 മുതല്‍ 1.5 ലക്ഷം ദിര്‍ഹം വരെ പലിശയില്ലാതെ തവണകളായി അടയ്ക്കാം. www.itc.gov.ae വെബ്സൈറ്റിലൂടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് പിഴ അടയ്ക്കേണ്ടത്.
ഏതാനും ദിവസത്തേക്ക് അബുദാബിയില്‍ നിന്ന് പുറത്തുപോകുന്നവര്‍ക്ക് പുറപ്പെടുന്നതിന് മുമ്പ് അബുദാബിയില്‍ നിന്ന് തന്നെ കൊവിഡ് പരിശോധന നടത്തുകയും മടങ്ങി വരുമ്പോള്‍ എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിനായി ഇത് കാണിക്കുകയും ചെയ്യാം. നേരത്തെ അബുദാബിക്ക് പുറത്ത് നിന്നുള്ള പരിശോധനാ ഫലം മാത്രമേ പ്രവേശനത്തിന് അനുമതിയ്ക്കായി സ്വീകരിച്ചിരുന്നുള്ളൂ.
4 പാര്‍ക്കുകളും 3 ബീച്ചുകളുമാണ് തുറന്നത്. നഗരസഭയുടെ സ്മാര്‍ട് ഹബ്ബിലൂടെ ബുക്ക് ചെയ്യുന്നവര്‍ക്കാണ് പ്രവേശനം. അതേസമയം പാര്‍ക്കിന്റെയും ബിച്ചിന്റെയും ശേഷിയുടെ 40 ശതമാനം പേര്‍ക്കു മാത്രമേ അനുമതി നല്‍കൂ. അല്‍ഹൊസന്‍ ആപ്ലിക്കേഷന്‍ വഴി കോവിഡ് നെഗറ്റീന് സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ അനുമതി നല്‍കും. എങ്കിലും തെര്‍മല്‍ ക്യാമറ വച്ച് ശരീരോഷ്മാവ് പരിശോധിക്കും.
48 മണിക്കൂറിനിടയില്‍ നടത്തിയ പരിശോധനയുടെ രേഖ ഹാജരാക്കിയാല്‍ മാത്രമേ പ്രവേശനം അനുവദിക്കൂ. ഇത് അല്‍ഹുസന്‍ ആപ്പ് വഴിയോ, ആശുപത്രികള്‍ അയക്കുന്ന എസ്എംഎസ് ആയോ അതിര്‍ത്തിയില്‍ കാണിക്കണം.