അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും ഇന്ത്യക്കാരന് ഒന്നാം സമ്മാനം. സൗദി അറേബ്യയില്‍ താമസിക്കുന്ന മോഹന്‍ ചന്ദ്രദാസാണ് മാര്‍ച്ച് മൂന്നിന് നടന്ന നറുക്കെടുപ്പില്‍ ഒരു കോടി ദിര്‍ഹത്തിന് (19 കോടിയിലധികം ഇന്ത്യന്‍ രൂപ) അര്‍ഹനായത്. സമ്മാര്‍ഹമായ 050897-ാം നമ്പര്‍ ടിക്കറ്റ് ഫെബ്രുവരി 27നാണ് അദ്ദേഹം എടുത്തത്.
രാജ്യത്തെ സ്കൂളുകള്‍ നാലാഴ്ച അടച്ചിടാന്‍ യുഎഇ വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിട്ടു. ഞായറാഴ്ച മുതലാണ് വിദ്യാലയങ്ങള്‍ അടക്കുക. കോവിഡ് 19 റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ഈ മാസം അവസാനം ആരംഭിക്കേണ്ട വസന്തകാല അവധി ഞായറാഴ്ച മുതല്‍ ആരംഭിക്കുന്ന വിധമാണ് സ്കൂളുകള്‍ അടക്കുക. ഈ കാലയളവില്‍ സ്കൂളിലെ ഉപകരണങ്ങളും വാഹനങ്ങളും അണുവിമുക്തക്കാന്‍ നടപടി സ്വീകരിക്കും.
കോവിഡ് പശ്ചാത്തലത്തില്‍ യുഎഇയിലെ നഴ്സറി സ്കൂളുകളും കിന്റര്‍ ഗാര്‍ട്ടനും 2 ആഴ്ചത്തേയ്ക്കു അടച്ചതോടെ സര്‍ക്കാര്‍ ജീവനക്കാരായ അമ്മമാര്‍ക്കു ജോലിയില്‍ 2 മണിക്കൂര്‍ ഇളവ്. നഴ്സറിയില്‍ പഠിക്കുന്ന മക്കളുള്ളവര്ക്കാണ് ഈ ആനുകൂല്യം. കുട്ടികളെ നോക്കാനായി ലഭിക്കുന്ന 2 മണിക്കൂര്‍ രാവിലെയോ വൈകിട്ടോ ആവശ്യാനുസരണം എടുക്കാം.
ഹോംസ്റ്റേകള്‍ക്ക് 6% ടൂറിസം ഫീസ് ഏര്‍പ്പെടുത്തി അബുദാബിയില്‍ ഹോളിഡേ ഹോംസ് നിയമം പരിഷ്കരിച്ചു. അബുദാബി എക്സിക്യൂട്ടീവ് കൗണ്‍സിലാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. നിലവാരം അനുസരിച്ച് വിവിധ വിഭാഗങ്ങളാക്കി തിരിക്കുന്ന ഹോംസ്റ്റേകള്‍ക്ക് ലൈസന്‍സും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ലോകോത്തര ടൂറിസം നഗരമാക്കി അബുദാബിയെ മാറ്റുന്നതിന്റെ ഭാഗമായാണ് പരിഷ്കാരം.
ഗുരുതര രോഗങ്ങള്‍ക്ക് ഉള്‍പ്പെടെയുള്ള മരുന്നുകള്‍ക്ക് രണ്ട് മുതല്‍ 74 ശതമാനം വരെ വില കുറയും. ആരോഗ്യ- പ്രതിരോധ മന്ത്രാലയമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. 97 മരുന്നു കമ്പനികളുമായി സഹകരിച്ചാണ് ഇത് നടപ്പാക്കുന്നത്. പ്രാദേശിക കമ്പനികളും അന്താരാഷ്ട്ര മരുന്ന് നിര്‍മാതാക്കളും ഇവയില്‍ ഉള്‍പ്പെടുന്നു.
2019 ഡിസംബര്‍ 22 മുതല്‍ 2020 ഡിസംബര്‍ 22 വരെയുള്ള കാലയളവിലെ പിഴകള്ക്കാണു 35 ശതമാനം ഇളവ് ലഭിക്കുക. പിഴ ലഭിച്ചു 60 ദിവസത്തിനകം മുഴുവന്‍ തുകയും അടയ്ക്കുന്നവര്‍ക്കാണ് ആനുകൂല്യം.
യുഎഇയില്‍ ഒരാള്‍ക്കു കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഒന്‍പതായി. ഇതില്‍ 3 പേര് രോഗം പൂര്‍ണമായി മാറി ആശുപത്രി വിട്ടിരുന്നു.
കനത്ത മൂടല്‍മഞ്ഞ് രൂപപ്പെടുന്നതിനാല്‍ റോഡുകളില്‍ ദൂരക്കാഴ്ച തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
സ്കൂളുകള്‍ ഗൃഹപാഠം നല്‍കുന്നത് ഒഴിവാക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു. യു.എ.ഇയിലെ 256 സര്‍ക്കാര്‍ സ്കൂളുകളിലാണ് ഹോം വര്‍ക്കിന് നിരോധനം വിലവില്‍ വരിക. സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന അബൂദബിയിലെ 233 സ്കൂളുകളിലും ദുബായിലെ 23 സ്കൂളുകള്‍ക്കുമാണ് ഇത് ബാധമകാവുക. ഈ മാസം 16 മുതല്‍ ഹോംവര്‍ക്കിന് ഏര്‍പ്പെടുത്തിയ വിലക്ക് നിലവില്‍ വരും.
നേരത്തെ കൊറോണ സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് ഇന്ത്യക്കാരന് രോഗം പിടികൂടിയത്. ആവശ്യമായ പരിചരണം ഉറപ്പാക്കിയിട്ടുണ്ട്. ഇന്ത്യക്കാരന്റെ ആരോഗ്യനില മെച്ചപ്പെട്ടതായും അധികൃതര്‍ വ്യക്തമാക്കുന്നു. രോഗിയുടെ മറ്റു വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. രാജ്യത്തിനു വെളിയില്‍ ഇന്ത്യക്കാരന് കൊറോണ സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്.