ഭക്ഷണം, ചികിത്സ തുടങ്ങിയ അത്യാവശ്യ കാര്യങ്ങള്‍ക്കും അതീവ പ്രാധാന്യമുള്ള ജോലികള്‍ക്കുമായി പുറത്തിറങ്ങാന്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. ഈ അനുമതി നിര്‍ത്തലാക്കിയതോടെ രാത്രി എട്ട് മുതല്‍ രാവിലെ ആറ് വരെ ആര്‍ക്കും പുറത്തിറങ്ങാന്‍ കഴിയില്ല. ഈ മാസം അഞ്ച് വരെയാണ് ദേശീയ അണുനശീകരണ യജ്ഞം നടക്കുന്നത്.
മാര്‍ച്ച് ഒന്നിന് ശേഷം കാലാവധി അവസാനിച്ച താമസവിസകള്‍ മൂന്ന് മാസത്തേക്ക് കൂടി സൗജന്യമായി നീട്ടി നല്കാന് യുഎഇ തീരുമാനിച്ചു. കാലാവധി അവസാനിക്കുന്ന മറ്റ് വാണിജ്യ രേഖകളും മൂന്ന് മാസത്തേക്ക് നീട്ടാനും മന്ത്രിസഭ തീരുമാനം. താമസ വിസകള്‍ പുതുക്കുന്നതിന് തൊഴിലാളികളുടെ മേലോ സ്ഥാപനത്തിന്റെ പേരിലോ ഉള്ള പിഴകള്‍ തടസമാകില്ല.
വളരെ പെട്ടന്ന് കോവിഡ് പരിശോധന നടത്താവുന്ന ഡ്രൈവ് ത്രൂ സംവിധാനത്തിനാണ് അബുദാബി സായിദ് സ്പോര്‍ട്സ് സിറ്റിയില്‍ തുടക്കം കുറിച്ചിരിക്കുന്നത്. വാഹനമോടിച്ച് ഇവിടെ എത്തുന്നവരുടെ അടുത്ത് ആരോഗ്യപ്രവര്‍ത്തകര്‍ എത്തി സ്രവം എടുക്കുകയാണ് ചെയ്യുക. അബുദാബി ആരോഗ്യവിഭാഗമായ സേഹയുടെ സഹായത്തോടെയാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം.
അടുത്ത മൂന്നു മാസത്തിനുള്ളില്‍ ഡ്രൈവിങ് ലൈസന്‍സ് കാലാവധി തീരുന്നവര്‍ക്ക് ലൈസന്‍സ് പുതുക്കാന്‍ സ്മാര്‍ട് ആപ്പ് വഴി അപേക്ഷിക്കാമെന്ന് അബുദാബി മിനിസ്ട്രി ഓഫ് ഇന്റീരിയര്‍ അറിയിച്ചു. കണ്ണ് പരിശോധന, ടെസ്റ്റ്, പിഴ, ബ്ലാക് പോയിന്റ് ഇവ പരിഗണിക്കാതെ നാളെ മുതല്‍ സേവനം ലഭ്യമാക്കി തുടങ്ങും.
വിസ പുതുക്കാനായി പ്രവാസി തൊഴിലാളികളും വീട്ടുജോലിക്കാരും മെഡിക്കല്‍ കേന്ദ്രങ്ങളെ സമീപിക്കേണ്ടതില്ല. കോവിഡ് 19 ബാധയുടെ പശ്ചാത്തലത്തില്‍ അവ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് പുതിയ നടപടി. തൊഴില്‍മന്ത്രാലയം, ആരോഗ്യമന്ത്രാലയം, താമസകുടിയേറ്റ മന്ത്രാലയം എന്നിവ സംയുക്തമായി ഇക്കാര്യം അറിയിച്ചത്. വിസ പുതുക്കുന്നതിനുള്ള ഫീസ് ഈടക്കാന് ഓണ്‍ലൈനില്‍ സൗകര്യമൊരുക്കുമെന്നും അധികൃതര്‍ അറിയിച്ചു.
യുഎഇയിലെ വിമാനത്താവളങ്ങള്‍ വഴിയുള്ള മുഴുവന്‍ യാത്രാ വിമാന സര്‍വീസുകളും നിര്‍ത്തിവെക്കുന്നു. 48 മണിക്കൂറിനകം കാര്‍ഗോ വിമാനങ്ങളും, രക്ഷാപ്രവര്ത്തന് ഉപയോഗിക്കുന്ന വിമാനങ്ങളും ഒഴികെയുള്ളവ പൂര്‍ണമായും സര്‍വീസ് നിര്‍ത്തും. രണ്ടാഴ്ചകാലത്തേക്കാണ് വിമാനങ്ങള്‍ നിര്‍ത്തിവെക്കുന്നത്.
തലസ്ഥാന എമിറേറ്റില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്ക് 50 ശതമാനം ഇളവ് അനുവദിച്ചത് വീണ്ടും മൂന്നു മാസത്തേക്ക് ദീര്‍ഘിപ്പിച്ചതായി അബൂദബി പൊലീസ് ജനറല്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് അറിയിച്ചു. കഴിഞ്ഞ ഡിസംബര്‍ 22നു മുമ്പ് അബൂദബി എമിറേറ്റില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്ക് ലഭിച്ച പിഴകള്‍ 50 ശതമാനം വെട്ടിക്കുറച്ചത് ഈ മാസം 22നു മുമ്പ് അടക്കണമെന്നായിരുന്നു നിര്‍ദേശിച്ചത്. ഇതാണ് ജൂണ്‍ 22 വരെ വീണ്ടും നീട്ടിയത്.
താമസവിസക്കാര്‍ക്ക് യു.എ.ഇ ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് ഇന്ന് ഉച്ചയ്ക്ക് 12 മണി മുതല്‍ നിലവില്‍ വരും. അവധിക്കായി നാട്ടിലെത്തിയ പ്രവാസികള്‍ക്ക് ഇതോടെ യു.എ.ഇയില്‍ പ്രവേശിക്കാന്‍ കഴിയില്ല. എല്ലാത്തരം വിസക്കാര്‍ക്കും വിലക്ക് ബാധകമാണ്. നിലവില്‍ രണ്ടാഴ്ചത്തേക്കാണ് താമസ വിസക്കാര്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
കോവിഡ് ബാധിതരെ കണ്ടെത്താന്‍ യുഎഇയിലെ മുഴുവന്‍ ഷോപ്പിങ് മാളുകളിലും നക്ഷത്ര ഹോട്ടലുകളിലും തെര്‍മല്‍ സ്കാനര്‍ സ്ഥാപിക്കുന്നു. രോഗപ്പകര്‍ച്ച തടയുന്നതിനും പൊതുജനാരോഗ്യം ഉറപ്പുവരുത്തുന്നതിന്റെയും ഭാഗമായാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു. ഷോപ്പിങ് മാളിലെ ട്രോളികളും മറ്റും ഓരോ മണിക്കൂര്‍ ഇടവിട്ട് അണുവിമുക്തമാക്കും.
കുറ്റവാളികളെ കണ്ടുപിടിച്ചാല്‍ പ്രതിയുടെ ചിത്രവും ദൃശ്യവും പകര്‍ത്തി കണ്ട്രോള് റൂമിനു കൈമാറും. രേഖകളിലുള്ള മുഖവുമായി ഒത്തുനോക്കി ഉറപ്പാക്കിയാല്‍ പ്രതിയെ പിടികൂടുകയാണ് ദൗത്യം. അടുത്ത മാസം സ്മാര്‍ട് ബാര്‍സ് ഘടിപ്പിച്ച 10 വാഹനങ്ങള്‍ നിരത്തിലിറങ്ങും. അതോടെ പിടികിട്ടാപ്പുള്ളികളെ വരുതിയിലാക്കാന്‍ പൊലിസിന് എളുപ്പം സാധിക്കും. ഇവരെ സംരക്ഷിക്കുന്നവര്‍ക്കെതിരെയും നടപടി എടുക്കുമെന്ന് പൊലീസ് അറിയിച്ചു.