അബുദാബി: കോവിഡ് പശ്ചാത്തലത്തില്‍ യുഎഇയിലെ നഴ്സറി സ്കൂളുകളും കിന്റര്‍ ഗാര്‍ട്ടനും 2 ആഴ്ചത്തേയ്ക്കു അടച്ചതോടെ സര്‍ക്കാര്‍ ജീവനക്കാരായ അമ്മമാര്‍ക്കു ജോലിയില്‍ 2 മണിക്കൂര്‍ ഇളവ്. നഴ്സറിയില്‍ പഠിക്കുന്ന മക്കളുള്ളവര്ക്കാണ് ഈ ആനുകൂല്യം. കുട്ടികളെ നോക്കാനായി ലഭിക്കുന്ന 2 മണിക്കൂര്‍ രാവിലെയോ വൈകിട്ടോ ആവശ്യാനുസരണം എടുക്കാം.
നഴ്സറിയും കിന്റര്‍ഗാര്‍ട്ടനും തുറക്കുന്നതുവരെയാണ് ഇളവ്. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഹ്യൂമന്‍ റിസോഴ്സസാണ് ഇക്കാര്യം അറിയിച്ചത്. ദൈനംദിന ജോലികളെ ബാധിക്കാത്തവിധം തീരുമാനം എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും നടപ്പാക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.