ജസ്പിരിന്‍ മരുന്ന് യുഎഇയില്‍ നിരോധിച്ചു. നെഞ്ചുവേദനയ്ക്കു ഉപയോഗിക്കുന്ന ആസ്പിരിന്‍ അടങ്ങിയ മരുന്നാണ് ജസ്പിരിന്‍ (81എംജി). യുഎഇയുടെ ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് നിരോധനമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇന്ത്യന്‍ എംബസിയില്‍ നിന്നെന്ന പേരില്‍ ഫോണ്‍ വിളിച്ച് തട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അബുദാബിയിലെ ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്കി. അപരിചിതരില്‍ നിന്നുള്ള ഇത്തരം ഫോണ്‍ വിളികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും എംബസി ട്വിറ്ററിലൂടെ അറിയിച്ചു.
ഈ വര്‍ഷം യുഎഇയില്‍ നിന്ന് ഹജ്ജിനു പോകാനുളള രജിസ്ട്രേഷന് ആരംഭിച്ചു. അടുത്തമാസം 14 വരെ രജിസ്ട്രേഷന് തുടരും. അബുദാബിക്കു പുറമേ ദുബായ് എമിറേറ്റിലെ എല്ലാ മതകാര്യ വകുപ്പ് കാര്യാലയങ്ങളിലും ഷാര്‍ജയിലും രജിസ്ട്രേഷനു സൗകര്യമുണ്ടെന്നു മതകാര്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
യുഎഇയിലെ വിദ്യാലയങ്ങള്‍ക്ക് മാര്‍ച്ച് 31 മുതല്‍ രണ്ടാഴ്ചത്തേക്ക് അവധി പ്രഖ്യാപിച്ചു. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 11 വരെ വിദ്യാലയങ്ങള്‍ക്ക് സ്പ്രിങ് ബ്രേക്ക് ആയിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
കാല്‍നടയാത്രക്കാര്‍ക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാന്‍ അബുദാബി പൊലീസ് പുതിയ സ്കാനറുകള്‍ സ്ഥാപിക്കുന്നു. നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന റഡാറുകളുടെ ടെസ്റ്റിങ് പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു.
സന്ദര്‍ശക വിസയില്‍ യുഎഇയില്‍ എത്തുന്നവര്‍ ചില കമ്പനികളുടെ വ്യാജ വാഗ്ദാനങ്ങളില്‍ വീഴരുതെന്ന് നിയമ വിദഗ്ദര്‍ മുന്നറിയിപ്പ് നല്കുന്നു. വിസിറ്റിങ് വിസയില്‍ രാജ്യത്ത് വരുന്നവര്‍ പ്രതിഫലം പറ്റുന്നതോ അല്ലാത്തതോ ആയ ഒരു ജോലിയും ചെയ്യാന്‍ പാടില്ലെന്നാണ് യുഎഇയിലെ നിയമം.
പണം തട്ടാന്‍ ലക്ഷ്യമിട്ട് വിവിധ തരത്തിലുള്ള വ്യാജ സന്ദേശങ്ങള്‍ യുഎഇയില്‍ പ്രചരിക്കുന്നുവെന്ന് മുന്നറിയിപ്പ്. പരിചയമുള്ളവരുടെയും സുഹൃത്തുക്കളുടെയും പേരില്‍ അവരുടെ ഇ-മെയില്‍ വിലാസത്തില്‍ നിന്നുപോലും ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചതായി പലരും അനുഭവം പങ്കുവെയ്ക്കുന്നു. എസ്എംഎസ്, ഇ-മെയില്‍, വാട്സ്ആപ് തുടങ്ങി പല വഴിയിലൂടെയാണ് തട്ടിപ്പ്.
ഇത്തരം പ്രവണതകള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. വ്യക്തിയുടെ തിരിച്ചറിയല്‍ രേഖയായ പാസ്പോര്‍ട്ട് സൂക്ഷിക്കേണ്ടത് അതത് വ്യക്തികള്‍ തന്നെയാണ്. നിയമം ലംഘിച്ച് ആരെങ്കിലും തൊഴിലാളിയുടെ പാസ്പോര്‍ട്ട് പിടിച്ചുവച്ചാല്‍ ആറു മാസം വരെ തടവോ 20,000 ദിര്‍ഹം പിഴയോ ആണ് ശിക്ഷ.
ആദ്യ സമ്പൂര്‍ണ്ണ വൈദ്യുതി ബസ് അബുദബി നിരത്തിലിറങ്ങി. മിഡില്‍ ഈസ്റ്റിലെ ആദ്യത്തെ സംരംഭത്തിന് സര്‍വീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത് മസ്ദാറാണ്. ഡിഒടിയുടെ നിലവിലുള്ള സര്‍വീസുകള്‍ക്കൊപ്പമാണ് ഈ ബസും ഓടുന്നത്. മാര്‍ച്ച് അവസാനം വരെ സൗജന്യമായായിരിക്കും സേവനം.
അബൂദബിയില്‍ തൊഴില്‍പ്രശ്നങ്ങള്‍ക്ക് ഇനി ഒറ്റദിവസം കൊണ്ടു പരിഹാരം. തൊഴില്‍ അനുബന്ധ കേസുകള്‍ തീര്‍പ്പാക്കാന്‍ അതിവേഗക്കോടതിക്കു തുടക്കമായി. തൊഴില്‍ മന്ത്രാലയവുമായി സഹകരിച്ചാണ് അബൂദബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്മെന്റിന്റെ ഏകദിന അതിവേഗകോടതി സ്ഥാപിച്ചത്.