അബുദാബി കൊമേഴ്സ്യല്‍ ബാങ്ക്, യൂണിയന് നാഷണല്‍ ബാങ്ക്, അല്‍ ഹിലാല്‍ ബാങ്ക് എന്നീ മൂന്ന് ബാങ്കുകളാണ് ലയിക്കുന്നത്. ലയനത്തിന് ശേഷമുള്ള ബാങ്കിന് നാനൂറ്റിയിരുപത് ബില്യണ്‍ ദിര്‍ഹം ആസ്തിയുണ്ടാകും. ഇതായിരിക്കും യു.എ.ഇ.യിലെ ഏറ്റവും വലിയ മൂന്നാം ബാങ്ക്.
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് യു.എ.ഇയിലേക്ക് ഗോ എയര്‍ സര്‍വീസ് ആരംഭിക്കുന്നു. മാര്‍ച്ച് ഒന്നു മുതലാണ് ഗോ എയറിന്റെ കണ്ണൂര്‍- അബൂദബി സര്‍വീസ് തുടങ്ങുക. ടിക്കറ്റ് ബുക്കിങ് https://www.goair.in സൈറ്റില്‍ ആരംഭിച്ചിട്ടുണ്ട്. വെള്ളി, ഞായര്‍, തിങ്കള്‍, ബുധന്‍ എന്നീ ദിവസങ്ങളില്‍ രാത്രി 10.10ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 12.40ന് അബൂദബിയില്‍ എത്തും.
മാര്‍പ്പാപ്പയുടെ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവധി. യുഎഇ മാനവ വിഭവശേഷി മന്ത്രാലയമാണ് ബുധനാഴ്ച ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
സ്കൂളുകളുടെ പ്രവൃത്തി സമയം ചുരുക്കി യുഎഇ അധികൃതര്‍. ചൊവ്വാഴ്ച സ്കൂള്‍ പ്രവൃത്തി സമയത്തില്‍ രണ്ട് മണിക്കൂര്‍ ചുരുക്കിക്കൊണ്ടാണ് വിദ്യാഭ്യാസ മന്ത്രാലയം അറിയിപ്പ് നല്‍കിയിരിക്കുന്നത്. ഏഷ്യാ കപ്പ് സെമിയില്‍ നാളെ ഖത്തര്‍- യുഎഇ പോരാട്ടം കാണുന്നതിനുവേണ്ടിയാണ് സ്കൂളുകളുടെ പ്രവൃത്തി സമയം ചുരുക്കിയത്.
വിവിധ തലങ്ങളില്‍ മികവുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ എണ്ണൂറോളം സ്വകാര്യ, പൊതുസ്കൂളുകളില്‍ പുതിയ പദ്ധതി നടപ്പിലാക്കും. കണക്ക്, ശാസ്ത്രം, ഭാഷ എന്നീ വിഷയങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുക.
70 മലയാളികള്‍ ഉള്‍പ്പെടെ 400 തൊഴിലാളികളാണ് മുസഫയിലെ ക്യാംപില്‍ ദുരിത ജീവിതം നയിച്ചിരുന്നത. വാര്‍ത്ത പുറത്തുവന്നതിനെതുടര്‍ന്ന് മാനവ ശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയവും കോടതിയും ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ എംബസികളും ഇടപെട്ടതിനെ തുടര്‍ന്നാണ് 50 ശതമാനം തുക നല്കാന് കമ്പനി തയാറായതും വിതരണം തുടങ്ങിയതും.
ഡ്രൈവിങ്ങിനിടെ സെല്ഫിയെടുത്താല് എണ്ണൂറ് ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയന്റും ശിക്ഷ. ഡ്രൈവര്‍മാരുടെ ശ്രദ്ധ തെറ്റാനുള്ള പ്രധാനകാരണങ്ങളിലൊന്ന് മൊബൈല്‍ ഫോണിന്റെ ഉപയോഗമാണ്. വാഹനമോടിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുകയോ, മെസേജ് അയയ്ക്കുകയോ ചെയ്യുന്നത് അപകടസാധ്യത 280 ശതമാനമായി ഉയര്‍ത്തുമെന്ന് പൊലീസ് വ്യക്തമാക്കി.
അബൂദബി സാമൂഹിക വികസന വകുപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ലൂവര്‍ അബൂദബി മ്യൂസിയത്തില്‍ നടന്നു. സര്‍ക്കാറിലെ ഉന്നതര്‍, സാമുഹിക നായകര്‍, നിക്ഷേപകര്‍, വിവിധ രാജ്യങ്ങളുടെ സ്ഥാനപതിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അബുദാബി നഗരസഭയുടെ വിവിധ വകുപ്പുകള്‍ നല്കിക്കൊണ്ടിരിക്കുന്ന 98 വ്യത്യസ്ത സേവനങ്ങള്‍ക്കാണ് തീരുമാനം ബാധകമാവുക. ഇതില്‍ 75 സേവനങ്ങളുടെ ഫീസ് പൂര്‍ണമായും ഒഴിവാക്കുന്നുണ്ട്. 23 സേവനങ്ങളുടെ ഫീസുകളിലാണ് നിരക്കിളവ് ബാധകമാവുക.
ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്പെഷല്‍ വിഭാഗത്തില്‍ ടിക്കറ്റെടുക്കുന്നവര്‍ക്ക് ഫെബ്രുവരി 4 മുതല്‍ 15 കിലോയാണ് സൗജന്യ ബാഗേജ് പരിധി. സേവര്‍ വിഭാഗത്തില്‍ 25, ഫ്ളക്സ് 30, ഫ്ളക്സ് പ്ലസ് 35 എന്നിങ്ങനെയാണ് ബാഗേജ് പരിധി നിശ്ചയിച്ചിരിക്കുന്നത്. സ്പെഷല്‍, സേവര്‍ വിഭാഗത്തില്‍ ടിക്കറ്റെടുക്കുന്ന യാത്രക്കാര്‍ക്കാണു ബാഗേജ് പരിധിയില്‍ 5 കിലോയുടെ കുറവുണ്ടാവുക.